അഞ്ചരക്കണ്ടി: കോവിഡ് നിലനിൽക്കെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയും മൂല്യനിർണയവും പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ നടപടി ആശങ്കജനകമാണെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല കമ്മിറ്റി ഓൺലൈൻ യോഗം അഭിപ്രായപ്പെട്ടു. പൊതുഗതാഗതം പോലും പുനഃസ്ഥാപിക്കപ്പെടാത്ത സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം. അബ്ദുൽ ലത്തീഫ് പന്നിയൂർ അധ്യക്ഷത വഹിച്ചു. പി.ടി. മുഹമ്മദ്, കെ.പി. മുഹമ്മദ്, ഹബീബ് തങ്ങൾ, റിയാസ് ശാദുലിപ്പള്ളി, അഷ്‌റഫ് ഇരിവേരി, ഷൗക്കത്ത് അലി അസ്അദി, മുഹമ്മദ് ഇബ്നു ആദം, അബ്ദുൽ നാസർ, കെ.കെ.എം. റഫീഖ്, ഹംസ, എം.എം. ശരീഫ്, യു. മഹ്‌റൂഫ്, പി. ഇബ്രാഹിം, മുഷ്താഖ് പള്ളിപ്രം,സക്കറിയ, അബുൽ ജലീൽ, സുബൈർ തന്നട, എ.പി. ബഷീർ, സി.പി. സലീത്ത്, അൻവർ സാദത്ത്, ഫൈസൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.