ദുരിതാശ്വാസ നിധിയിലേക്ക് വെളിച്ചെണ്ണയും

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ . കേരള കോക്കനട്ട് ഓയില്‍ മില്ലേര്‍സ് അസോസിയേഷനാണ് (കെ.സി.എം.എ) 25,000 പാക്കറ്റ് വെളിച്ചെണ്ണ നല്‍കുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയുടെ വിഹിതമായ 6000 പാക്കറ്റ് വെളിച്ചെണ്ണ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ കെ.സി.എം.എ സംസ്ഥാന പ്രസിഡൻറ് നൗഫല്‍ നമാസ്‌കൊ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ജോസ് കാഞ്ചമല എന്നിവര്‍ ചേര്‍ന്ന് കൈമാറി. കേരളത്തെ സഹായിക്കാന്‍ നിരവധി സംഘടനകളാണ് മുന്നോട്ടുവരുന്നത്. സമൂഹ അടുക്കളയിലേക്ക് ഉള്‍പ്പെടെ വെളിച്ചെണ്ണ ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.