യൂത്ത് കോൺഗ്രസ് പൊലീസ്​ സ്​റ്റേഷനുകളിൽ മാസ്ക് വിതരണം നടത്തി

കണ്ണൂർ: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും മാസ്ക് വിതരണം നടത്തി. 'കരുതൽ കരങ്ങൾക്കായ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഒരു സ്റ്റേഷനിൽ 200 മാസ്ക്കുകൾ വീതം ജില്ലയിൽ 10,000 മാസ്ക്കുകളാണ് വിതരണം നടത്തിയത്. ജില്ലയിലെ മുഴുവൻ ഫയർ സ്റ്റേഷനിലും അടുത്ത ദിവസം മാസ്ക് വിതരണം നടത്തുന്നുണ്ട്. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന് മാസ്ക് നൽകി ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. റിജിൽ മാക്കുറ്റി, പ്രിനിൽ മതുക്കോത്ത്, എം.കെ. വരുൺ, മുഹ്സിൻ കീഴ്ത്തള്ളി തുടങ്ങിയവർ പങ്കെടുത്തു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും മാസ്ക്കുകൾ പ്രവർത്തകർ വിതരണം ചെയ്തു. സംസ്ഥാന ഭാരവാഹികളായ കെ. കമൽജിത്ത് കണ്ണവത്തും വിനേഷ് ചുള്ളിയാൻ മാലൂരിലും സന്ദീപ് പാണപ്പുഴ പരിയാരത്തും ജില്ല ഭാരവാഹികളായ വി. രാഹുൽ, നികേത് നാറാത്ത് എന്നിവർ വളപട്ടണത്തും സി ബിൻ ജോസഫ് ചെറുപുഴയിലും വി.ജെ. സിജോ പയ്യന്നൂരിലും സുധീഷ് കുന്നത്ത് പഴയങ്ങാടിയിലും ശ്രീജേഷ് കൊയിലേരിയൻ, ഇ.കെ. മധു എന്നിവർ മയ്യിലും രജനി രമാനന്ദ്, ശ്രീജിത്ത് കൂവേരി എന്നിവർ തളിപ്പറമ്പിലും കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് കണ്ണൂർ ടൗൺ സ്റ്റേഷനിലും ഫർസിൻ മജീദ് മട്ടന്നൂരിലും എടക്കാട് അനൂപ് തന്നടയും ധർമടത്ത് സനോജും ചക്കരക്കല്ല് സജേഷ് അഞ്ചരക്കണ്ടിയിലും കൂത്തുപറമ്പിൽ എസ്. ഷിബിന, പാനൂരിൽ പി.പി. പ്രജീഷ്, ശ്രീകണ്ഠപുരത്ത് കെ.പി. ലിജേഷ്, ഷാജു കണ്ടമ്പേത്ത്, ഷിജോ മറ്റപ്പള്ളി തുടങ്ങിയവരും ഉളിക്കൽ സ്റ്റേഷനിൽ ദിലീപ് മാത്യുവും വി. സോനു കേളകത്തും ശരത് ചന്ദ്രൻ പേരാവൂരിലും പി.പി. ഇമ്രാൻ തലശ്ശേരിയിലും ന്യൂമാഹിയിൽ അക്ഷയ് ചൊക്ലിയും മാസ്ക് വിതരണത്തിന് നേതൃത്വം നൽകി. പടം... സന്ദീപ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.