'ഈ വീട് സര്‍ക്കാറി​െൻറ സംരക്ഷണത്തിലാണ്' പോസ്​റ്റര്‍ പതിക്കും

'ഈ വീട് സര്‍ക്കാറിൻെറ സംരക്ഷണത്തിലാണ്' പോസ്റ്റര്‍ പതിക്കും കണ്ണൂർ: വിദേശനാടുകളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളില്‍ പതിക്കുന്നതിനുള്ള പോസ്റ്റര്‍ പ്രകാശനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ. അരുണിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. വീടുകളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യാനാണ് പോസ്റ്റര്‍ തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. 'ഈ വീട് സര്‍ക്കാറിൻെറ സംരക്ഷണത്തിലാണ്' എന്ന് രേഖപ്പെടുത്തിയ പോസ്റ്റര്‍ ഇന്നു മുതല്‍ ബന്ധപ്പെട്ട വീടുകളില്‍ പതിച്ചുതുടങ്ങും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, സബ് കലക്ടര്‍ ആസിഫ് കെ. യൂസഫ്, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, കോര്‍പറേഷന്‍ സെക്രട്ടറി ഡി. സാജു എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.