കാറ്റിൽ എടച്ചേരിയിൽ വ്യാപക നാശം

എടച്ചേരി: വെള്ളിയാഴ്ച സന്ധ്യയോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും എടച്ചേരി മേഖലയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകിയും പൊട്ടി വീണും വീടുകൾ തകരുകയും കൃഷി നശിക്കുകയും ചെയ്തു. വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി വിതരണം താറുമാറാകുകയും ചെയ്തു. സന്ധ്യയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. മഠത്തീൻറവിട പ്രകാശനും കുടുംബവും കഴിയുന്ന ഓടിട്ട താൽക്കാലിക ഷെഡിന് മുകളിൽ തെങ്ങ് പൊട്ടിവീണ് മേൽക്കൂരയിലെ ഓടുകൾ കിടപ്പുമുറിയിൽ പതിച്ച പ്രകാശന് പരിക്കേറ്റു. സംഭവം നടക്കുമ്പോൾ മകനും ഭാര്യയും തൊട്ടടുത്തുണ്ടായിരുന്നു. എന്നാൽ പരിക്കേൽക്കാതെ ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കളിയാംവെള്ളി ഒന്തത്ത് മുതിരകാട്ടിൽ കുഞ്ഞ്യേക്കൻെറ വീട്ടു മുറ്റത്തെ തെങ്ങ് പൊട്ടിവീണ് വീടിൻെറ മേൽക്കൂരയും ഞാലിയും ഓടും തകർന്നു. കാക്കന്നൂരിലെ കിളിക്കിലാപ്രത്ത് ബിജുവിൻെറ പറമ്പത്തെ മാവ് കാറ്റിൽ പൊട്ടിവീണ് കിളിക്കിലാപ്രത്ത് കീഴ്ക്കൊയിലോത്ത് റോഡിൽ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. നാട്ടുകർ റോഡിൽ വീണ മരം വെട്ടിമാറ്റാൻ രംഗത്തിറങ്ങിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. എടച്ചേരിയിൽ അഞ്ഞൂറോളം വാഴകൾ നശിച്ചു. മൂന്ന് കർഷകർ 75 സൻെറിൽ വെച്ചുപിടിപ്പിച്ച 300 ഓളം വാഴകൾ നശിച്ചു. കൂലച്ചതും കുലക്കാറായതുമായ വാഴകളാണ് എല്ലാം. 450ഒാളം വാഴകളാണ് അധ്യാപകനും കർഷകനുമായ എടച്ചേരി വേങ്ങോളി ഹരിതത്തിൽ ടി.കെ.സജീവനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് വെച്ചത്. തലായിയിലെ എം.പി.ഹരിദാസനും, വായനാട് സ്വദേശിയായ ഇസ്മായിലും ചേർന്നാണ് വാഴകൃഷി തുടങ്ങിയത്. റമദാൻ വിപണിയിൽ വിറ്റഴിക്കാൻ ലക്ഷ്യമിട്ടാണ് നേന്ത്ര, മൈസൂർ, കദളി വാഴകൾ കൃഷി ചെയ്ത്. വൻ നഷ്ടമാണ് ഇവർക്കുണ്ടായത്. എടച്ചേരി കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു. ഒന്നര ഏക്കർ സ്ഥലത്ത് 750 ഓളം വാഴകൾ കൃഷി ചെയ്ത കോട്ടാമ്പ്രം ചാലിൽ ബാബുവിൻെറ 150ഓളം കുലച്ച വാഴകൾ കാറ്റിൽ നിലം പൊത്തി. കഴിഞ്ഞ പ്രളയകാലത്തും 500 ഓളം കുലച്ച വാഴകൾ നശിച്ചിരുന്നു. അന്നും നഷ്ട പരിഹാരത്തിനായി കൃഷി ഭവൻ ഉൾപ്പെടെയുള്ള ഓഫിസുകൾ കയറിയിറങ്ങിയിട്ടും ഒരു സഹായവും ലഭിച്ചിരുന്നില്ല. ഇതിനുപുറമെ നിരവധി വീടുകളിൽ ചെറിയ തോതിൽ കൃഷി ചെയ്ത വാഴകളും കാറ്റിൽ നിലംപൊത്തി. നഷ്ടം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാവണമെന്ന് വാർഡ് അംഗം നിജേഷ് കണ്ടിയിൽ ആവശ്യപ്പെട്ടു. പുളിക്കൂൽ തടയണ തുറന്നുവിട്ടു നാദാപുരം: പുളിക്കൂൽ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിർമിച്ച തടയണ സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു. വേനലിൽ വെള്ളം കെട്ടിനിർത്താൻ സ്ഥാപിച്ച പലകകൾ ഇളക്കിമാറ്റിയാണ് വെള്ളം തുറന്നുവിട്ടത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ തടയണയിൽ ജലനിരപ്പ് ഉയർന്നിരുന്നു. സമീപ പ്രദേശങ്ങളിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നാദാപുരം ടൗണിനോട് ചേർന്ന പ്രദേശങ്ങളിൽ ഏറെ ഗുണം ചെയ്യുന്ന തടയണയാണ് തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞത്. 20 ലക്ഷം രൂപ ചെലവഴിച്ച് േബ്ലാക്ക് പഞ്ചായത്ത് നിർമിച്ചതാണ് തടയണ. ഗ്രാമപഞ്ചായത്ത് അംഗം വി.എ. അമ്മദ് ഹാജി നൽകിയ പരാതിയിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം തുടങ്ങി. saji 2 തുറന്നുവിട്ട നാദാപുരം പുളിക്കൂൽ തടയണ പൊലീസ് പരിശോധിക്കുന്നു വിദ്യാർഥികൾക്ക് കിറ്റുകൾ നൽകി അധ്യാപകർ എടച്ചേരി: പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി സ്കൂളിലെ അധ്യാപകരും മാനേജ്മൻെറും. സ്കൂളിലെ വിദ്യാർഥികൾക്ക് പച്ചക്കറി കിറ്റും അരിയും വീടുകളിൽ എത്തിച്ചുനൽകി. വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ ടി.കെ. അമ്മത് പി.ടി.കെ. അനുപ്രിയക്ക് നൽകി നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ. സൂർജിത്ത്, അധ്യാപകരായ ഇ.വി. അസീസ്, കെ. ശ്രീരാഗ്, സുനീറ കോയിക്കര, പി.ടി.എ പ്രസിഡൻറ് യു.പി. ഇസ്മായിൽ, പി.കെ സുബൈർ , വണ്ണത്താം വീട്ടിൽ ഷാനവാസ്, തട്ടാറത്ത് അസീസ്, കെ.ടി.കെ. ജാസിം, വള്ളിൽ അനീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.