ജിംനേഷ്യങ്ങൾക്ക് പൂട്ടു വീണപ്പോൾ....

കടുത്ത പ്രതിസന്ധിയിൽ ഫിറ്റ്നസ് സൻെററുകൾ സലീം പാടത്ത് ബേപ്പൂർ: ലോക്ഡൗൺ കാലത്തെ ദുരിത ദിനങ്ങൾ പിന്നിട്ട് വിവിധ ഇളവുകൾ പ്രഖ്യാപിക്കുേമ്പാൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഫിറ്റ്നസ് സൻെറർ ഉടമകൾ. സമൂഹ വ്യാപനത്തിന് പെട്ടന്ന് കാരണമാവുമെന്ന് കണ്ട് ലോക്ഡൗണിനു മുന്നെ തന്നെ അടച്ചു പൂട്ടിയ നഗരത്തിലെ വിവിധ ഫിറ്റ്നസ് സൻെററുകൾ, കോവിഡിനെ പൂർണമായി പ്രതിരോധിച്ചതിനു ശേഷം മാത്രമെ തുറക്കാനാവൂവെന്നാണ് വിലയിരുത്തൽ. വൻ സംഖ്യ മുതൽ മുടക്കിയ െട്രയ്നർമാരെ ഇത് കടുത്ത പ്രതിസന്ധിയിലാക്കും. ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് യുവാക്കളെ മുക്തരാക്കി ആകാര വടിവും ശരീരസൗന്ദര്യവും നിലനിർത്തുന്നതിൽ ജിംനേഷ്യങ്ങൾ ഉൾെപ്പടെയുള്ള ഫിറ്റ്നസ് സൻെററുകളുടെ പങ്ക് വലുതാണ്. കഠിന പരിശീലനത്തിലൂടെ കടഞ്ഞെടുത്ത ശരീരവടിവും ആകാരവും പ്രകടിപ്പിച്ച്, തെല്ല് അഭിമാനത്തോടെയാണ് ചെറുപ്പക്കാരും യുവാക്കളും സമൂഹത്തിൽ ഇറങ്ങി നടക്കുന്നത്. എന്നാൽ, സംസ്ഥാനത്തെ ആയിരത്തോളം വരുന്ന പവർ-വെയ്റ്റ് ലിഫ്റ്റിങ്ആൻഡ് ബോഡി ബിൽഡിങ് ക്ലബ്ബുകളും മറ്റു സൻെററുകളും കോവിഡ് കാലത്ത് അടഞ്ഞപ്പോൾ, ഈ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പരിശീലകർ മുഴുക്കെ കഷ്ടത്തിലായി. കോഴിക്കോട് ജില്ലയിൽ തന്നെ എഴുപതോളം ജിംനേഷ്യം ക്ലബുകൾ നിലവിലുണ്ട്. വിലപിടിപ്പുള്ള മെഷീനുകൾ പ്രവർത്തനരഹിതമായപ്പോൾ തുരുമ്പെടുക്കുന്ന അവസ്ഥയുമുണ്ട്. സമൂഹ വ്യാപനം ഭയന്ന് കേരളത്തിൽ എവിടെയും ജിംനേഷ്യങ്ങൾക്കും മറ്റ് ഫിറ്റ്നസ് സൻെററുകൾക്കും അനുമതി നൽകിയിട്ടില്ല. ലോക്ഡൗണിന് രണ്ടാഴ്ച്ച മുന്നെ ജിംനേഷ്യങ്ങൾ അടച്ചിടേണ്ടി വന്നു. മറ്റു പല മേഖലകളിലും ഇളവുകളും സഹായങ്ങളും പ്രഖ്യാപിച്ച സർക്കാർ ഈ മേഖലയെ ഇതുവരെ പരിഗണിച്ചിട്ടില്ല. എല്ലാ െട്രയ്നർമാർക്കും അടിയന്തര സഹായം എത്തിക്കണമെന്ന് ദേശീയതലത്തിൽ പവർലിഫ്റ്റിങ്ങിൽ അഞ്ചാം സ്ഥാനവും, മാസ്റ്റേഴ്സ് വിഭാഗം ബോഡി ബിൽഡിങ്ങിൽ മിസ്റ്റർ കോഴിക്കോടുമായ വിജയരാജ് കഴുങ്ങാഞ്ചേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.