കോവിഡി​െൻറ മറവിൽ കേന്ദ്ര സർക്കാറി​െൻറ ഭീകരത

കോവിഡിൻെറ മറവിൽ കേന്ദ്ര സർക്കാറിൻെറ ഭീകരത 'കോവിഡിൻെറ മറവിൽ കേന്ദ്ര സർക്കാറിൻെറ ഭീകരത' മടവൂർ: ലോകമാസകലം കോവിഡ് മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന സമയത്ത് കേന്ദ്ര സർക്കാറിൻെറ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ തീർത്തും പ്രതിഷേധാർഹമാണെന്ന് മടവൂർ പഞ്ചായത്ത് വനിതാ ലീഗ്. കോവിഡിൻെറ മറവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിഅയിൽ പ്രതിഷേധിച്ച വിദ്യാർഥി സംഘടനാ നേതാവ് സഫൂറ സർഗാറിനെതിരെ യു.എ.പി.എ ചുമത്തിയ നടപടി കേന്ദ്ര സർക്കാറിൻെറ ന്യൂനപക്ഷ വേട്ടയുടെ ഉദാഹരണങ്ങളിൽ ഒന്നാണ്. മൂന്ന് മാസം ഗർഭിണിയായ സഫൂറയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് തിഹാർ ജയിലിൽ തടങ്കലിലാക്കിയിരിക്കുകയാണ്. കേന്ദ്രസർക്കാറിൻെറ തികച്ചും ക്രൂരമായ നടപടയിൽ മടവൂർ പഞ്ചായത്ത് വനിതാ ലീഗ് ഓൺലൈൻ മീറ്റിങ് ശകതമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗം എ.പി. നാസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻറ് ആമിന മുഹമ്മദ് അധ്യക്ഷത വഹിച്ചു. സലീന രാപൊയിൽ സ്വാഗതവും ഫാത്തിമ മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.