കോഴിക്കോട്: നഗരത്തിലെ വിവിധ റോഡുകൾക്ക് 5.3 കോടി രൂപയുടെ വികസനം വരുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കോഴിക്കോട് നോർത് മണ്ഡലത്തിലെ 44 റോഡിനാണ് ഇത്രയും തുക ലഭിച്ചതെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ അറിയിച്ചു. മാവൂർ റോഡ് പ്ലാനറ്റേറിയം റോഡിന് 25 ലക്ഷം, ബിലാത്തിക്കുളം ഹൗസിങ് കോളനിക്കകത്തെ റോഡിന് 20 ലക്ഷം, കുന്നത്ത് താഴം സമാജം റോഡ്, ബൈപാസിലും ചെറൂട്ടി റോഡ് നഗർ ജങ്ഷനുമിടയിലെ പനോളി റോഡ്, കുന്നത്ത് താഴം റെയിൽവ്യൂ റോഡ്, അരുളപ്പാട് ടെമ്പിൾ റോഡ്, വടക്കേടത്ത് റോഡ്, സി.എച്ച് കണാരൻ റോഡ് (തെക്കുവീട്ടിൽ റോഡ്) എന്നിവക്ക് 10 ലക്ഷം വീതം തുടങ്ങിയവ പണം അനുവദിച്ചവയിൽപെടുന്നു. ഇവക്ക് ഭരണാനുമതി ലഭിച്ചതായും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.