ഒരു മാസത്തെ ശമ്പളം നൽകി മാതാവ്, സമ്പാദ്യ കുടുക്ക പൊട്ടിച്ച് മകൻ

കേരളത്തിന് കൈത്താങ്ങ് നൽകി ടീച്ചറും മകളും ഒരു മാസത്തെ ശമ്പളം മാതാവ് നൽകിയപ്പോൾ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നൽകി മകളും മാതൃകയായി കുന്ദമംഗലം: ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ മാതാവ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയപ്പോൾ ഒമ്പത് വയസ്സുകാരിയായ മകൾ തൻെറ കുടുക്ക പൊട്ടിച്ച് സമ്പാദ്യം മുഴുവനായി നിധിയിലേക്ക് നൽകി. ചാത്തമംഗലം ആർ.ഇ.സി. ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.മംഗളബായും മകൾ അനാർക്കലി യുമാണ് പി.ടി.എ.റഹീം.എം.എൽ.എയുടെ അടുത്ത് സംഭാവന നൽകിയത്. ബന്ധുക്കൾ ഏറക്കാലമായി നൽകി വരുന്ന നാണയത്തുട്ടുകളാണ് ഈ മിടുക്കി ദുരിതാശ്വാസത്തിന് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.