അഭിഭാഷകർക്ക്​ സഹായം വേണം

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം രണ്ടു മാസമായി കോടതികളും വക്കീൽ ഓഫിസുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ അഭിഭാഷകർക്ക് മതിയായ സഹായധനം നൽകണമെന്ന് കാലിക്കറ്റ് ലോയേഴ്സ് കൾച്ചറൽ ഫോറം യോഗം ആവശ്യപ്പെട്ടു. അഭിഭാഷക ക്ഷേമനിധിയിൽ കോടിക്കണക്കിന് രൂപ കെട്ടിക്കിടക്കുകയാണെങ്കിലും 10,000 രൂപ മാത്രമാണ് വിചിത്രമായ ഉപാധികളോടെ കടമായി അനുവദിച്ചത്. പ്രസിഡൻറ് അഡ്വ. കെ.എം. കാദിരി അധ്യക്ഷത വഹിച്ചു. അഡ്വ. എ.കെ. ജയകുമാർ, അഡ്വ. ഒ. ഗിരീഷ്കുമാർ, അഡ്വ. ബി.വി.എം. റാഫി, അഡ്വ. പി. വിശ്വനാഥൻ, അഡ്വ. കെ.ടി. പത്മനാഭൻ, അഡ്വ. കെ. രതീഷ്ലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.