മനുഷ്യൻ പ്രകൃതിയെ കാണണം –മധുപാൽ

പയ്യന്നൂർ: മനുഷ്യൻെറ കടന്നുകയറ്റത്തിനുള്ള മറുപടിയാണ് പ്രകൃതി ദുരന്തങ്ങളെന്ന് സിനിമ പ്രവർത്തകനും എഴുത്തുകാരനുമായ മധുപാൽ. പുരോഗമന കലാസാഹിത്യസംഘം പെരിങ്ങോം മേഖല കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ കഥാ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മധുപാൽ. 'മാധ്യമം' ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മധുപാലിൻെറ 'ആകാശത്തോളം ഉയർന്നത്' എന്ന കഥ ചർച്ച ചെയ്തു. പി.കെ. സുരേഷ് കുമാർ വിഷയം അവതരിപ്പിച്ചു. കെ.വി. സുനുകുമാർ മോഡറേറ്റർ ആയിരുന്നു. ഇ.പി. രാജഗോപാലൻ, എം.കെ. മനോഹരൻ, ജിനേഷ് കുമാർ എരമം, ടി.പി. വേണുഗോപാലൻ, കെ.ടി. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.