പാനൂർ: വേനൽ മഴയും കാറ്റും ശക്തമായതോടെ പാനൂർ മേഖലയിൽ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങുന്നത് പതിവായി. രാത്രി മുഴുവനും വൈദ്യുതി ഇല്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഹോട്സ്പോട്ട് കടുത്ത നിയന്ത്രണങ്ങൾ കാരണം കെ.എസ്.ഇ.ബി ജീവനക്കാർക്ക് അറ്റകുറ്റപ്പണിക്കായി എത്താൻ കഴിയാത്തതാണ് പ്രശ്നം. രാത്രി അറ്റകുറ്റപ്പണിക്ക് പോകുന്ന ജീവനക്കാരോട് പൊലീസ് സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്. മഴയും കാറ്റുമെത്തുന്നതോടെ രാത്രി വൈദ്യുതി മുടങ്ങിയാൽ പിറ്റേ ദിവസമാണ് ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുന്നത്. മണിക്കൂറുകളോളം വൈദ്യുതി ഇല്ലാത്തത് മരുന്നുകൾ സൂക്ഷിക്കുന്നതുൾപ്പെടെ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. പൊലീസും കെ.എസ്.ഇ.ബിയും സഹകരിച്ച് ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.