കോവിഡ്​ അകന്നിട്ട്​ നാലുദിവസം

കണ്ണൂർ: നേരത്തെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കണ്ണൂരിൽനിന്ന് കോവിഡ് ഭീതി അകലുന്നു. നാലുദിവസമായി ജില്ലയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. കോവിഡ് സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുേറ ദിവസങ്ങൾക്കുശേഷം ആദ്യമായി ആയിരത്തിൽ താഴെയായി. നിലവിൽ 580 പേരാണ് നിരീക്ഷണത്തിലുള്ളത്. ചൊവ്വാഴ്ച ഇത് 2227 പേരായിരുന്നു. ദിവസേന 8000ത്തിനും 2000ത്തിനും ഇടയിലുള്ളവരാണ് ഒരുമാസമായി ജില്ലയിൽ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു. കൂടുതൽ പേർ ചികിത്സയിലുണ്ടായിരുന്ന ജില്ലയിലെ വിവിധ ആശുപത്രികളിൽനിന്ന് കഴിഞ്ഞ ആറ് ദിവസത്തിനിടെ 30 പേർ കോവിഡ് മുക്തരായി. തിങ്കളാഴ്ച 19 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നിലവിൽ 18 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 36 പേര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും 19 പേര്‍ അഞ്ചരക്കണ്ടി ജില്ല കോവിഡ് ട്രീറ്റ്മൻെറ് സൻെററിലും 525 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍നിന്ന് 4118 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 3934 എണ്ണത്തിൻെറ ഫലം ലഭ്യമായി. 184 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.