കോവിഡ്​കാലത്തെ ന്യൂനപക്ഷവേട്ട അപലപനീയം -കെ.എൻ.എം

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാരെ കോവിഡിൻെറ മറവിൽ വേട്ടയാടുന്നതിനെതിരെ പൊതു പ്രതിഷേധനിര ഉണരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ല ഓൺലൈൻ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഡൽഹി കലാപത്തിൽ ന്യൂനപക്ഷ വിഭാഗത്തിനാണ് ഏറെയും നഷ്ടം സംഭവിച്ചതെന്നിരിക്കെ ഇതിൻെറ ഉത്തരവാദിത്തം ഒരു മതവിഭാഗത്തിനുമേൽ അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ യോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് സി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.