കോവിഡ് ബാധിതരുടെ സഞ്ചാരപഥം പുറത്തുവിട്ടു

സന്ദർശിച്ച സ്ഥലങ്ങളിൽ ഈസമയം ഉണ്ടായിരുന്നവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം കൽപറ്റ: കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ ഭാര്യ, മാതാവ്, ക്ലീനറുടെ മകൻ എന്നിവരുടെ സഞ്ചാരപഥം ജില്ല ഭരണകൂടം പുറത്തുവിട്ടു. രോഗ ബാധിതർ സന്ദർശിച്ച സ്ഥലങ്ങളിൽ ഈസമയം ഉണ്ടായിരുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ക്ലീനറുടെ 20 വയസ്സുള്ള മകൻ ഗ്രൗണ്ടിലെത്തി കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും മാനന്തവാടി നഗരത്തിലെ ബാങ്കുകളിലും പലചരക്ക് കടകളിലും ഉൾപ്പെടെ പോയിട്ടുണ്ട്. ഇദ്ദേഹത്തിൻെറ സഞ്ചാരപഥമാണ് വലിയ ആശങ്ക സൃഷ്ടിക്കുന്നത്. ലോറി ഡ്രൈവറുടെ 49 വയസ്സുള്ള ഭാര്യ എടപ്പടിയിലെ പാൽ സംഭരണ കേന്ദ്രവും വിൻസൻെറ് ഗിരി, സൻെറ് ജോസഫ് ആശുപത്രികളും സന്ദർശിച്ചു. മാതാവ് വീട്ടിൽ തന്നെ കഴിഞ്ഞതിനാൽ ആരുമായും സമ്പർക്കമില്ല. കൂടാതെ, ലോറി ഡ്രൈവറുമായി നേരിട്ട് ഇടപഴകിയ 30ഓളം പേരുടെ സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്. ചെന്നൈ കോയേമ്പട് മാർക്കറ്റിൽനിന്ന് ലോഡുമായി കഴിഞ്ഞ 26നാണ് ഡ്രൈവറും ക്ലീനറും ജില്ലയിലെത്തിയത്. ഭാര്യയുടെ റൂട്ട് മാപ്പ്: 28ന് രാവിലെ 6.15ന് നടന്ന് എടപ്പടി പാൽ സംഭരണ കേന്ദ്രത്തിലെത്തി, 6.45ന് തിരിച്ച് വീട്ടിൽ, രാവിലെ 10.30ന് ഓട്ടോയിൽ സൻെറ് വിൻസൻെറ് ഗിരി ആശുപത്രിയിലെത്തി. ഓട്ടോയിൽ തന്നെ 11ന് സൻെറ് ജോസഫ് ആശുപത്രിയിലെത്തി. ഉച്ചക്ക് 12ന് ഓട്ടോയിൽ തിരിച്ച് വീട്ടിൽ. മേയ് മൂന്നിന് രാവിലെ 11.30ന് ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് എടുത്തു. ക്ലീനറുടെ മകൻെറ റൂട്ട് മാപ്പ്: 27ന് ഉച്ചക്കുശേഷം 2.30ന് ബൈക്കിൽ എടപ്പടിയിലെ പലചരക്ക് കടയിലെത്തി സാധനങ്ങൾ വാങ്ങി, 2.50ന് തിരിച്ച് വീട്ടിൽ, വൈകീട്ട് അഞ്ചിന് നടന്ന് എടപ്പടിയിലെ ഗ്രൗണ്ടിലെത്തി കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചു, ആറിന് തിരിച്ച് വീട്ടിലെത്തി. 28ന് രാവിലെ 10.05ന് ബൈക്കിൽ എടപ്പടിയിലെ മുത്തശ്ശിയുടെ വീട്ടിലെത്തി, 10.30ന് ബൈക്കിൽ മാനന്തവാടിയിലെ പി.പി ഹാർഡ് വെയർ ഷോപ്പിൽ, 11.50ന് മാനന്തവാടി സിൻഡിക്കേറ്റ് ബാങ്കിൽ, ഉച്ചക്ക് 12ന് മാനന്തവാടിയിലെ ഗ്രാമീൺ ബാങ്കിൽ, 12.30ന് ചെറ്റപ്പാലത്തെ പെട്രോൾ പമ്പിലെത്തി, ഒന്നിന് തിരിച്ച് മുത്തശ്ശിയുടെ വീട്ടിലും 1.10ന് വീട്ടിലും മടങ്ങിയെത്തി. രണ്ടിന് ഉച്ചക്കുശേഷം നടന്ന് എടപ്പടിയിലെ പലചരക്ക് കടയിലെത്തി സാധനം വാങ്ങി 3.45ഓടെ വീട്ടിൽ തിരിച്ചെത്തി. മൂന്നിന് രാവിലെ 11.30ന് ആശുപത്രിയിലെത്തി സ്രവം നൽകി. മക്കളുടെ പരിശോധന ഫലം നെഗറ്റിവ് മാനന്തവാടി: അടുത്തടുത്ത ദിവസങ്ങളിലായി ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൻെറ ഭീതി നിലനിൽക്കെ ബുധനാഴ്ച ജില്ലക്ക് ആശ്വാസ ദിനം. രോഗം സ്ഥിരീകരിച്ച എടപ്പടി സ്വദേശി ലോറി ഡ്രൈവറുടെ മകൻ, മകൾ, അവരുടെ ഭർത്താവ് എന്നിവരുടെ പരിശോധന ഫലം നെഗറ്റിവാണ്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി ക്വാറൻറീനിൽ ആക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ലോറി ഡ്രൈവറുടെ പ്രാഥമിക റൂട്ടു മാപ്പ് മാത്രമാണ് പുറത്തുവിട്ടത്. പുത്തുമല പുനരധിവാസം: പ്രാഥമിക പ്രവൃത്തികൾ ആരംഭിച്ചു * പുത്തക്കൊല്ലി എസ്റ്റേറ്റിലെ മുക്കില്‍പ്പീടികയിലാണ് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത് കല്‍പറ്റ: പുത്തുമല ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു കണ്ടെത്തിയ ഭൂമിയില്‍ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി. മേപ്പാടി പുത്തക്കൊല്ലി എസ്റ്റേറ്റിലെ മുക്കില്‍പ്പീടികയിലെ ഏഴ് ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലത്തെ തേയില ചെടികള്‍ പിഴുതുമാറ്റി. പ്രധാന നിരത്തില്‍നിന്നു സ്ഥലത്തേക്കുള്ള വഴി വലിയ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയുംവിധം വീതികൂട്ടി. പുത്തുമലയില്‍ മണ്ണിനടിയിലായ മരങ്ങളില്‍ കുറെ ഭവനനിര്‍മാണത്തിനു പ്രയോജനപ്പെടുത്തുന്നതിനു ശേഖരിച്ചു കൂട്ടിയിട്ടുണ്ട്. പ്രവൃത്തിക്ക് ആവശ്യമായ കല്ല് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തനാനുമതിയുള്ള ഒരു ക്വാറിയില്‍നിന്നു അടുത്ത ദിവസം മുതല്‍ സ്ഥലത്ത് എത്തിത്തുടങ്ങും. പുനരധിവാസ പദ്ധതിക്കു ആവശ്യമായ ഭൂമി മാര്‍ച്ച് 17നാണ് മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ല ഭരണകൂടത്തിനു കൈമാറിയത്. വീടുകളുടെ നിര്‍മാണവും അടിസ്ഥാന സൗകര്യം ഒരുക്കലും 100 ദിവസത്തിനകം പൂര്‍ത്തിയാക്കാനായിരുന്നു ജില്ല ഭരണകൂടത്തിൻെറ തീരുമാനം. എന്നാല്‍ ലോക്ഡൗണ്‍ കാരണം നീണ്ടു. നിലവിലെ സാഹചര്യത്തില്‍ നിര്‍മാണം മഴക്കാലത്തിനു മുമ്പു പൂര്‍ത്തിയാക്കാനാകില്ല. പുത്തുമലയില്‍നിന്നു 103 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇതില്‍ 38 കുടുംബങ്ങള്‍ ഭവന നിര്‍മാണത്തിനു സ്വന്തമായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 65 കുടുംബങ്ങള്‍ക്കാണ് പുത്തക്കൊല്ലിയില്‍ വീടു നിര്‍മിക്കുക. വാടകവീടുകളിലാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്. പുനരധിവാസത്തിനു മേപ്പാടി കള്ളാടിയിലാണ് ആദ്യം സ്ഥലം കണ്ടെത്തിയത്. നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെയാണ് മറ്റൊരു ഭൂമി കണ്ടെത്തിയത്. WEDWDL9 പുത്തുമല പുനരധിവാസ പദ്ധതി നടപ്പാക്കുന്ന പുത്തക്കൊല്ലി ഭൂമി അഡോറയും ആംബുലൻസുകളും നിരത്തിലുണ്ട്, സഹജീവികൾക്ക് സാന്ത്വനമായി കൽപറ്റ: ലോക്ഡൗണിൽ സഹജീവികൾക്ക് സാന്ത്വനമേകി ഏജൻസി ഫോർ ഡെവലപ്മൻെറൽ ഓപറേഷൻസ് റൂറൽ ഏരിയാസ് (അഡോറ). നിത്യരോഗികൾ അടക്കമുള്ളവർക്ക് മറ്റ് ജില്ലകളിൽ നിന്നു മരുന്നുകൾ എത്തിച്ച്് നൽകിയും തുടർ ചികിത്സ വേണ്ടിവരുന്നവരെ ആംബുലൻസുകളിൽ വിവിധ ആശുപത്രികളിലെത്തിച്ചും സഹജീവി സ്നേഹത്തിൻെറ മറ്റൊരു മാതൃകയാണ് ഈ കോവിഡ് കാലത്തും അഡോറ തീർക്കുന്നത്. കലക്ടർ ഡോ. അദീല അബ്ദുല്ല നടപ്പാക്കിയ സൗജന്യ മരുന്ന് പദ്ധതിയിലേക്ക് അരലക്ഷം രൂപ സംഭാവന നൽകി. തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്ക് വിവിധ രോഗങ്ങൾക്ക് തുടർ ചികിത്സ തേടുന്ന ആളുകളെ സൗജന്യ ആംബുലൻസ് സർവിസിലൂടെ എത്തിച്ചും കീമോ, ഡയാലിസിസ് എന്നിവ ആവശ്യമായ പത്തോളം ആളുകളെ തലശ്ശേരി എം.സി.സി, എം.വി.ആർ മുക്കം, മെഡിക്കൽ കോളജ് കോഴിക്കോട് എന്നിവിടങ്ങളിൽ കൊണ്ടുപോയി ചികിത്സ നൽകി തിരിച്ച് അവരുടെ വീടുകളിൽ എത്തിച്ചും സേവന വഴിയിൽ മുന്നേറുകയാണ്. നർഗീസ് ബീഗം ഡയറക്ടറായ അഡോറയുടെ കോവിഡ് കാലത്തെ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത് താരീഖ് കടവൻ, ഷാജി കോരൻകുന്നൻ, മുജീബ് വെളുത്തപറമ്പത്ത്, ഇസ്മായിൽ, ജാഫർ, അഷ്റഫ്, തങ്കച്ചൻ, ബഷീർ, റസാഖ് തുടങ്ങിയ അഡോറയുടെ അംഗങ്ങളും അവർക്ക് പിന്തുണ നൽകുന്ന അഭ്യുദയകാംക്ഷികളുമാണ്. WEDWDL10 രോഗിയുമായി വയനാട്ടിൽനിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് പോകുന്ന അഡോറയുടെ പ്രവർത്തകർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.