മണൽ, മെറ്റൽ വാഹനങ്ങൾക്ക്​ നിയന്ത്രണം

കൽപറ്റ: ക്വാറി ഉൽപന്നങ്ങളുമായി ഓടുന്ന വാഹനങ്ങൾക്ക് ഇന്നു മുതൽ കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ട് മുതൽ 11 വരെ, വൈകീട്ട് മൂന്ന് മുതൽ ആറ് വരെയും കരിങ്കൽ ക്വാറി ഉൽപന്നങ്ങളുമായി വാഹനങ്ങൾ ഓടാൻ പാടില്ല. വയനാട് ചുരം കയറി നിയന്ത്രണമില്ലാതെ വരുന്ന ടിപ്പറുകൾക്കൂം മറ്റും ഇത് ബാധകമാവും. ചുരത്തിൽ അപകടം: മൂന്നു പേർക്ക് പരിക്ക് വൈത്തിരി: വയനാട് ചുരത്തിൽ രണ്ടാം വളവിനടുത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ബത്തേരിയിൽനിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റയാളെ കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് ഈങ്ങാപ്പുഴ ഹെൽത് സൻെററിൽ പ്രഥമ ശുശ്രൂഷ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.