അമിതവില: വ്യാപാരികൾക്ക് പിഴ

തലശ്ശേരി: കലക്ടറുടെ മേൽനോട്ടത്തിലുള്ള താലൂക്ക് തല സംയുക്ത സ്ക്വാഡ് തലശ്ശേരി താലൂക്കിലെ മഞ്ഞോടി, കടവത്തൂർ, മുണ്ടത്തോട്, കല്ലിക്കണ്ടി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിന് കടവത്തൂരിലെ സൂപ്പർമാർക്കറ്റിന് 10,000 രൂപ പിഴ ചുമത്തി. ഈത്തപ്പഴം പാക്കറ്റിന് എം.ആർ.പിയെക്കാൾ കൂടുതൽ വില ഈടാക്കിയതിന് മഞ്ഞോടിയിലെ ബേക്കറിക്ക് 5000 രൂപ പിഴ ചുമത്തി. അളവുതൂക്ക ഉപകരണങ്ങളുടെ രേഖകൾ പരിശോധനക്ക് ഹാജരാക്കാത്തതിന് കടവത്തൂർ, കല്ലിക്കണ്ടി എന്നിവിടങ്ങളിലെ രണ്ടു സ്ഥാപനങ്ങളിൽനിന്ന് 2000 രൂപ വീതം പിഴ ഈടാക്കി. അവശ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും വില ഏകീകരിച്ച് വിൽപന നടത്താനും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.