ലിഫ്​റ്റിൽ കുടുങ്ങിയയാളെ രക്ഷിച്ചു

കോഴിക്കോട്: ജാഫർഖാൻ കോളനിയിലെ പൻെറിയം അപ്പാർട്മൻെറിൽ ലിഫ്റ്റിൽ കുടുങ്ങിയയാളെ ഫയർഫോഴ്സെത്തി രക്ഷിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. ആര്യശ്രീയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ലിഫ്റ്റിലെ സാങ്കേതിക തകരാറാണ് കാരണം. ബീച്ച് ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.വി. പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം. മനോജ്‌ കുമാർ, കെ. അനൂപ്കുമാർ, പി.ടി. ഷനിൽ, പി.ടി.കെ. സിബിഷാൽ എന്നിവരടങ്ങിയ സംഘം രക്ഷാപ്രവർത്തനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.