കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗിയെ ചികിത്സിച്ച നഴ്സിന് അസുഖം ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപ ത്രികളെയും ജീവനക്കാരെയും ചിലർ അവജ്ഞയോടെ കാണുന്നതിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ റിലേഷൻസ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. നഴ്സുമാരെ മാലാഖമാരെന്നു വാഴ്ത്തുന്ന സമൂഹം ആതുര മേഖലയിൽ പ്രവർത്തിക്കുന്നവരെ ഇത്തരത്തിൽ കാണുന്നത് ഖേദകരമാണ്. ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എൻ.എം. യാസർ അറഫാത്ത്, സെക്രട്ടറി ജ്യോതി പ്രസാദ്, കെ.കെ. സുമേഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.