പല്ലുവേദനക്ക്​ ടെലിമെഡിസിന്‍

കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് പല്ല് അനുബന്ധ രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ടെലിമെഡിസിന്‍ സൗക ര്യം. ഗവ. ഡൻെറല്‍ ഓഫിസേഴ്സ് ഫോറം, എന്‍.എച്ച്.എം ഡൻെറല്‍ സര്‍ജന്‍സുമായി ചേര്‍ന്നാണ് ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ദന്തരോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വൈകീട്ട് മൂന്നുമുതല്‍ ആറുവരെ ഹെല്‍പ്ലൈനില്‍ വിളിക്കാം. കോഴിക്കോട് താലൂക്കില്‍: ഡോ. എം.പി. ലിജി -9388641010, ഡോ. കെ.പി. രഞ്ജിത് -8547001472, കൊയിലാണ്ടി: ഡോ. ബി.എസ്. ശബ്‌ന - 9496345756, വടകര: ഡോ. ആർ. അരുണ്‍ - 7902202288, ഡോ. വിപിന്‍ ഭാസ്‌കര്‍ -8075057241, താമരശ്ശേരി: ഡോ. പി. ബിനീഷ് -9745872794 എന്നിവരെ ബന്ധപ്പെടാം. ക്ഷേത്ര ജീവനക്കാര്‍ക്ക് ധനസഹായം കോഴിക്കോട്: കോവിഡിൻെറ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് 10,000 രൂപ വീതവും ഉത്തര മലാബാറിലെ ക്ഷേത്ര ആചാരസ്ഥാനികര്‍/കോലധാരികള്‍ക്ക് 3600 രൂപ വീതവും ആശ്വാസ ധനസഹായമായി അനുവദിച്ചു. സര്‍ക്കാര്‍ നിർദേശപ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് കമീഷണര്‍ തുക അനുവദിച്ചത്. \
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.