അത്തോളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അത്തോളി ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. തുകയുടെ ചെക്ക് മന്ത്രി ടി.പി. രാമകൃഷ്ണന് പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ കൈമാറി. പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ പങ്കെടുത്തു. സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി പയ്യോളി: മൂന്നാഴ്ച പിന്നിടുന്ന നഗരസഭ സമൂഹ അടുക്കളയിലേക്ക് ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റി അരിയും പച്ചക്കറിയും നൽകി. ക്ഷേത്രസന്നിധിയിൽ വെച്ച് ചെയർപേഴ്സൻ വി.ടി. ഉഷ കമ്മിറ്റി ട്രഷറർ രാമചന്ദ്രനിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി. കൗൺസിലർമാരായ ഉഷ വളപ്പിൽ, കെ.ടി. ലിഖേഷ്, വി.വി. അനിത എന്നിവർ സന്നിഹിതരായിരുന്നു. ഹോമിയോ ആശുപത്രിക്ക് മാസ്കുകൾ നൽകി പയ്യോളി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ഹോമിയോ ഡിസ്പൻസറിയിലേക്ക് മാസ്കുകൾ നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സബീഷ് കുന്നങ്ങോത്തിൽ നിന്ന് മെഡിക്കൽ ഓഫിസർ ഡോ. സുഷമ ദേവി മാസ്കുകൾ ഏറ്റുവാങ്ങി. മുജേഷ് ശാസ്ത്രി, എൻ.കെ. ദിനേശൻ, പി. ബിന്ദു എന്നിവർ സംബന്ധിച്ചു. നാടോടി കുടുംബങ്ങൾക്ക് സഹായവുമായി ജെ.സി.ഐ പയ്യോളി: ലോക്ഡൗണിൽ പ്രയാസമനുഭവപ്പെടുന്ന പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന നാടോടി കുടുംബങ്ങൾക്ക് സഹായവുമായി പയ്യോളി പൊലീസും ജെ.സി.ഐ പുതിയനിരത്തും രംഗത്തെത്തി. ജേസീസ് പുതിയനിരത്തിൻെറ നേതൃത്വത്തിൽ പയ്യോളി പൊലീസ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. സബ് ഇൻസ്പെക്ടർമാരായ പി.എം. സുനിൽകുമാർ, സി.കെ. സുജിത്ത്, സെെബർ സെൽ ഓഫിസർ രംഗീഷ് കടവത്ത്, ജേസീസ് പുതിയനിരത്തിൻെറ പ്രസിഡൻറ് യു. അനൂപ് തിക്കോടി, ട്രഷറർ ജി. ഡെന്നിസൻ തുടങ്ങിയവർ സംബന്ധിച്ചു. കുടിവെള്ള വിതരണം നന്മണ്ട: കാരക്കുന്നത്തെ യുവ ഭാവന തിയറ്റേഴ്സിൻെറ പരിധിയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന കുട്ടമ്പൂർ ഇരപ്പിൽതാഴം, വെള്ളച്ചാലിൽ, കായലാട്ടുമ്മൽ പ്രദേശങ്ങളിൽ യുവ ഭാവനയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പുരുഷു കുട്ടമ്പൂർ ഫ്ലാഗ് ഓഫ് ചെയ്തു. വി.കെ. റിയാസ്, പി. മിജാസ്, രജിഷ് കുമാർ കുളങ്ങരക്കണ്ടി എന്നിവർ നേതൃത്വം നൽകി. പലിശരഹിത വായ്പ നന്മണ്ട: കോവിഡ് -19ൻെറ പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കാൻ കാരക്കുന്നത്തെ ഫാർമേഴ്സ് ആൻഡ് അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ സൊസൈറ്റി 10,000 രൂപ വരെ രണ്ടു മാസ കാലാവധിയിൽ സ്വർണ പണയ പലിശരഹിത വായ്പ നൽകുന്നു. വിവരങ്ങൾക്ക് 0495-2856775.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.