കോവിഡ് കാലത്ത് വാറ്റ് കുടിശ്ശിക നോട്ടീസ്; വ്യാപാരികൾ ഉപവസിച്ചു

പയ്യോളി: സർക്കാറിൻെറ വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഉപവാസ സമരം നടത്തി. കോവിഡ് കാലത്ത് വ്യാപ ാര സ്ഥാപനങ്ങൾ അടച്ചിട്ട സമയത്തുതന്നെ വാറ്റ് കുടിശ്ശിക സംബന്ധിച്ച് സർക്കാർ നോട്ടീസ് അയക്കുന്ന നടപടികൾക്കെതിരെയാണ് സംസ്ഥാനത്തെ മുഴുവൻ വ്യാപാരഭവൻ കേന്ദ്രങ്ങളിലും ഞായറാഴ്ച വ്യാപാരികൾ ഉപവാസമനുഷ്ഠിച്ചത്. പയ്യോളി യൂനിറ്റ് ആഭിമുഖ്യത്തിൽ നടന്ന ഉപവാസ സമരം ജില്ല സെക്രട്ടറി കെ.ടി. വിനോദൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.പി. റാണാപ്രതാപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ഗിരീഷ് കുമാർ, മണ്ഡലം സെക്രട്ടറി എം. ഫൈസൽ, യൂനിറ്റ് ട്രഷറർ വീരേന്ദ്രൻ എന്നിവർ സംസാരിച്ചു. വ്യാപാരികൾ ഉപവസിച്ചു കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂനിറ്റ് ലോക്ഡൗൺ നിയന്ത്രണം പാലിച്ചു വായ മൂടിക്കെട്ടി ഉപവസിച്ചു. കെ.എം. രാജീവൻ, ടി.പി. ഇസ്മായിൽ, സൗമിനി മോഹൻദാസ്, ജലീൽ, മൂസ എന്നിവർ നേതൃത്വം നൽകി. സുരക്ഷ മാനദണ്ഡങ്ങൾ അവഗണിച്ച് മത്സ്യബന്ധനം കൊയിലാണ്ടി: മേഖലയിൽ സുരക്ഷ മാനദണ്ഡങ്ങൾ അവഗണിച്ച് മത്സ്യബന്ധനവും വിൽപനയും. അധികൃതർ ഡ്രോൺ ഉപയോഗിച്ച് പൊയിൽക്കാവ് മുതൽ തിക്കോടി വരെ നടത്തിയ പരിശോധനയിൽ നിയമലംഘനം വ്യക്തമായി. നിലവിൽ ഹാർബറിൽനിന്നു മാത്രമേ മത്സ്യവിപണനം പാടുള്ളൂ. ഇവിടെ ടോക്കൺ ഉപയോഗിച്ചാണ് മത്സ്യക്കച്ചവടക്കാരെ കടത്തിവിടുന്നത്. ഉപഭോക്താക്കൾക്ക് വിൽപനയില്ല. എന്നാൽ, ഹാർബറിനു പുറത്ത് പലഭാഗങ്ങളിലും വള്ളങ്ങളിൽ കൊണ്ടുവന്ന് മീൻ വിൽക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടു. ഇവിടെ കച്ചവടക്കാരും ഉപഭോക്താക്കളും കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു. വിരുന്നുകണ്ടി ഭാഗത്ത് ഇങ്ങനെ മീൻ വിറ്റവരെ താക്കീതു ചെയ്തു. പുതിയ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ധാരാളം പേർ കടപ്പുറത്ത് എത്താറുണ്ട്. നിർദേശങ്ങൾ അവഗണിച്ചാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആർ.ഡി.ഒ കെ.പി. അബ്ദുറഹ്മാൻ, തഹസിൽദാർ കെ. ഗോകുൽദാസ്, വില്ലേജ് ഓഫിസർ വി. ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പച്ചക്കറിക്കിറ്റും മാസ്ക്കും വിതരണം ചെയ്തു പയ്യോളി: കരുണ െറസി. അസോസിയേഷ‍ൻെറ ആഭിമുഖ്യത്തിൽ കണ്ണംകുളം പ്രദേശത്തെ 180 വീടുകൾക്ക് 10 തരം പച്ചക്കറികൾ അടങ്ങിയ കിറ്റും മാസ്ക്കും വിതരണം ചെയതു. അസോസിയേഷൻ ഭാരവാഹികളായ ബാവ കുഞ്ഞാന്തട്ട, മനോജൻ കൊക്കാലേരി, ശ്രീജിത്ത് പീടികക്കണ്ടി, പ്രദീപൻ കൊളപ്പന്നാരി എന്നിവർ നേതൃത്വം നൽകി. പടം MON Koy 10 കൊയിലാണ്ടിയിൽ നടന്ന വ്യാപാരികളുടെ ഉപവാസം പടം MON Koy 15 കൊയിലാണ്ടി തീരത്തെ മത്സ്യബന്ധനവും വിപണനവും -പൊലീസിൻെറ ഡ്രോൺ പകർത്തിയ ചിത്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.