യൂത്ത് ലീഗ് നട്ടുച്ചപ്പന്ത സമരം നടത്തി

പാലേരി: കോവിഡിൻെറ മറവിൽ മലയാളിയുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കോർപറേറ്റ് കമ്പനിയായ സ്പ്രിൻക്ലറിന് വിറ്റ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം . കന്നാട്ടി ശാഖയിൽ നടന്ന സമരത്തിന് പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് സയ്യിദ് അലി തങ്ങൾ, ചങ്ങരോത്ത് പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡൻറ് ശിഹാബ് കന്നാട്ടി, കെ.സി. മുഹമ്മദ്‌ ഷാഫി, എ. ലിർഷാദ് എന്നിവർ നേതൃത്വം നൽകി. ഉള്ള്യേരി: ഉള്ള്യേരിയിൽ വീടുകൾ കേന്ദ്രീകരിച്ച് നടന്ന സമരത്തിന് യൂത്ത് ലീഗ് ജില്ല പ്രവർത്തക സമിതി അംഗം സിറാജ് ചിറ്റേടത്ത്, മണ്ഡലം സെക്രട്ടറി ഷഫീഖ് മാമ്പൊയിൽ, സുബീർ മാമ്പൊയിൽ, സിറാജ് നാറാത്ത്, സാജിത് കുനിച്ചുകണ്ടി, ഫൈസൽ നാറാത്ത് എന്നിവർ നേതൃത്വം നൽകി. നാറാത്ത് ശാഖ കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ സാജിദ്, ഫൈസൽ നാറാത്ത്, കെ.കെ. ഹാരിസ്, അദിൽ ജഹാൻ എന്നിവർ പങ്കെടുത്തു. അത്തോളി: അത്തോളി പഞ്ചായത്ത്തല നട്ടുച്ചപ്പന്തം കൊങ്ങന്നൂർ സ്നേഹനഗർ പയ്യംപുനത്തിൽ വീട്ടിൽ നടന്നു. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻറ് ആദിൽ കമ്മോട്ടിൽ, ജനറൽ സെക്രട്ടറി എൻ.എ. റഈസുദ്ദീൻ വാഹിദ്, ട്രഷറർ പി.പി. ഡാനിഷ് എന്നിവർ പങ്കെടുത്തു. ചികിത്സ ഉപകരണങ്ങൾ കൈമാറി ഉള്ള്യേരി: മെഡിക്കൽ കോളജ് കോവിഡ് സെല്ലിലേക്ക് ചേളന്നൂർ എസ്.എൻ.ജി കോളജിലെ 2004-07 വർഷ പൂർവ വിദ്യാർഥി കൂട്ടായ്മ ചികിത്സ ഉപകരണങ്ങളും അവശ്യവസ്തുകൾക്കും അറ്റകുറ്റപ്പണിക്കും തുകയും കൈമാറി. മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ ഏറ്റുവാങ്ങി. കെ.ടി. ധനുഷ്, മിജീഷ് കുമാർ, ഡി. ദിപേഷ് എന്നിവർ പങ്കെടുത്തു. കലാകാരന്മാർക്ക് കൈത്താങ്ങായി നാടകദേശം ഉള്ള്യേരി: കന്നൂരിലെ പ്രാദേശിക നാടക കൂട്ടായ്മയായ നാടകദേശം കന്നൂര്, സമിതി അംഗങ്ങളായ പ്രാദേശിക കലാകാരന്മാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പലവ്യജ്ഞനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ദേവദാസ് കടുക്കയി, കെ.പി. ശ്രീഷാദ്, എം.എൻ. ദിലീപ്, എം.എം. അനൂപ്‌, കെ.പി. ശ്രുതീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.