മാഹിയിൽ ഭക്ഷണക്കിറ്റുകൾ ഇന്നു മുതൽ മാഹി: കോവിഡ്-19 കാരണം പ്രയാസത്തിലായവർക്ക് ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ഡോ. വി. രാമചന്ദ്രൻ എം.എൽ.എയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ആരംഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ വൈകുന്ന പശ്ചാത്തലത്തിലാണ് ഈ സഹായം നൽകുന്നത്. മാഹിയിൽ പ്രവർത്തിച്ചുവരുന്ന ജീവകാരുണ്യ, സാമൂഹിക സംഘടനകളും ഉദാരമതികളായ വ്യക്തികളുമാണ് ഈ ജനകീയ സംരംഭത്തെ സാമ്പത്തികമായി സഹായിക്കുന്നത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന നിത്യതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന 1500ഓളം കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കിറ്റ് വിതരണം ചെയ്യുന്നത്. സർക്കാർ മേൽനോട്ടത്തിൽ സന്നദ്ധസേവകരുടെ സഹായത്തിലാണ് വിതരണം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.