കണ്ണൂര്‍: ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായഹ സ്തവുമായി ജില്ല പൊലീസ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും പൊലീസ് എത്തിച്ചു നല്‍കുകയും ബോധവത്കരിക്കുകയും ചെയ്തു. ഭക്ഷണവും മറ്റും ലഭിക്കാതെ എന്തു ചെയ്യണമെന്നറിയാതെ കൂട്ടത്തോടെ കഴിയുകയായിരുന്നു ഇവര്‍. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വിവിധ ഭാഷകളില്‍ ബോധവത്കരണത്തിൻെറ ഭാഗമായി പൊലീസ് അനൗൺസ്മൻെറ് നടത്തുകയും ചെയ്തു. മട്ടന്നൂരിൽനിന്നും സേലത്തേക്ക് കാൽനടയായി പോവുകയായിരുന്ന സേലം സ്വദേശികളായ അതിഥി തൊഴിലാളികളെ യാത്രക്കിടെ തടഞ്ഞ് പാനൂർ നഗരസഭയുടെ സമൂഹ കിച്ചണിൽ പ്രവേശിപ്പിച്ചു. സിറ്റി സ്റ്റേഷൻ പരിധിയിൽപ്പെട്ട മേലേ ചൊവ്വയിൽ റോഡരികിൽ പ്രതിമ നിർമിച്ച് വിൽപന നടത്തിവരുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ സാധനങ്ങളും കുട്ടികള്‍ക്കുള്ള ഭക്ഷണവും സ്റ്റേഷൻ പി.ആർ.ഒ സുനിൽ കുമാർ, എ.എസ്.ഐ ഷാജി, സി.പി.ഒ ലിജേഷ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. photo: kannur police athithi കണ്ണൂരിൽ അതിഥി തൊഴിലാളികൾക്ക് പൊലീസ് സഹായം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.