ആലക്കോട്: ലോക്ഡൗണിനെ തുടർന്ന് രാപ്പകൽ വ്യത്യാസമില്ലാതെ നടത്തുന്ന പരിശോധനക്കിടയിലും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്ക് സാന്ത്വനവുമായി ആലക്കോട് പൊലീസ്. ഇത്തരക്കാരെ പഞ്ചായത്തംഗങ്ങളുെടയും മറ്റും സഹായത്തോടെ കണ്ടെത്തി ഭക്ഷ്യവസ്തുക്കൾ നൽകുകയാണ് പൊലീസ്. ഇതിനകംതന്നെ ഒട്ടേറെ പേർക്ക് ഭക്ഷണക്കിറ്റ് നൽകി. സമൂഹ അടുക്കളയിൽ പോകാനാകാത്തവരും ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ശേഷിയില്ലാത്തവരുമാണ് ഇവരിലധികവും. ഇതിനായി പൊതുജനങ്ങളിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നും മറ്റും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചാണ് സേവനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.