വാടക ഒഴിവാക്കി കെട്ടിട ഉടമകൾ ചക്കരക്കല്ല്: കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ വാടക ഒഴിവാക്കി മാതൃകയായി ചക്കരക്കൽ ടൗണിലെ കെട്ടിട ഉടമകൾ. ലോക്ഡൗണായതുകൊണ്ട് മിക്കവാറും കടകളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് വാടക ഒഴിവാക്കാൻ ഉടമകൾ തയാറായത്. എ.പി. ബാലകൃഷ്ണൻെറ ഉടമസ്ഥതയിലുള്ള കോംപ്ലക്സ്, ഇ. ഷെമീറിൻെറ ഉടമസ്ഥതയിലുള്ള സാബിറ കോംപ്ലക്സ്, എം. മജീദിൻെറ ഉടമസ്ഥതയിലുള്ള കോംപ്ലക്സ്, എം.കെ. അബ്ദുൽ ഷുക്കൂറിൻെറയും മുഹമ്മദ് സാലിയുടെയും ഉടമസ്ഥതയിലുള്ള കോംപ്ലക്സ്, ടി.വി. ഹാരിസിൻെറ ഉടമസ്ഥതയിലുള്ള കോംപ്ലക്സ്, കെ. കാസിമിൻെറ ഉടമസ്ഥതയിലുള്ള കോംപ്ലക്സ്, മഹിജ. കെ, ടി. സി. അഷ്‌റഫ്, കെ. കൃഷ്ണൻ, മട്ടോളി അബ്ദുൽഖാദർ, റസാക്ക്, കെ.പി സുജേഷ്, ഇസ്ഹാക്ക്, പി.വി. ശ്രീജിത്ത്, പി.വി. ദീപ, ഫഹദ്, എം. സി. മൂസ, മുസ്തഫ, നാസർ തുടങ്ങിയവരാണ് വാടക ഒഴിവാക്കാൻ തയാറായത്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചക്കരക്കൽ യൂനിറ്റ് ഭാരവാഹികൾ ബിൽഡിങ് ഉടമകളുമായി ഫോൺ ചർച്ചയിലൂടെയാണ് തീരുമാനം എടുത്തത്. വ്യാപാരി വ്യവസായി സമിതിയുടെ ആവശ്യത്തോട് ടൗണിലെ ഭൂരിഭാഗം ആളുകളും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ഭാരവാഹികളായ പി. പ്രേമരാജൻ, നസീർ, എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.