പയ്യന്നൂർ: ഹൃദയത്തിൽ പതിഞ്ഞ പ്രിയശിഷ്യരുടെ മുഖങ്ങൾ പേനക്കുത്തുകൾകൊണ്ട് അടയാളപ്പെടുത്തുകയാണ് കോവിഡ്കാലത് ത് സുരേഷ് മാസ്റ്റർ. കഴിഞ്ഞ രണ്ടു വർഷമായി മക്കളെപോലെ സ്നേഹിക്കുന്ന തൻെറ ക്ലാസിലെ ശിഷ്യരുടെ മുഖങ്ങൾ സുരേഷ് മാഷിൻെറ ഹൃദയത്തിൽ അത്രയും ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്നതിന് ചിത്രം സാക്ഷി. കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനും ഡോട്ട് ചിത്രകാരനുമായ സുരേഷ് അന്നൂർ ആണ് ഈ കോവിഡ്കാലം തൻെറ ക്ലാസിലെ പ്രിയ ശിഷ്യരുടെ മുഖഭാവങ്ങൾ പേനക്കുത്തുകളിലൂടെ വരഞ്ഞിട്ട് സർഗസഞ്ചാരം നടത്തുന്നത്. ഒമ്പതാം ക്ലാസിലെ 35 കുട്ടികളുടെ ഛായാചിത്രങ്ങളാണ് കറുത്ത മഷി കുത്തുകളിലൂടെ ചിത്രീകരിക്കുന്നത്. 23 ചിത്രങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ഒരു ചിത്രം പൂർത്തിയാക്കാൻ അഞ്ച് മണിക്കൂറെങ്കിലും വേണം. ചിത്രങ്ങൾ പിന്നീട് ഫ്രെയിം ചെയ്ത് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾക്ക് സമ്മാനിക്കാനാണ് സുരേഷ് ആഗ്രഹിക്കുന്നത്. യേശുദാസ്, കെ.എസ്. ചിത്ര, മന്ത്രി തോമസ് ഐസക് ഉൾപ്പെടെ നൂറിലധികം വ്യക്തികൾക്ക് അവരുടെ ഡോട്ട് ചിത്രം വരച്ച് സുരേഷ് നേരിട്ട് സമ്മാനിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ പ്രളയകാലത്ത് സുരേഷ് വരച്ച ഗീതോപദേശം ഓയിൽ പെയിൻറിങ് ലേലത്തിന് വെക്കുകയും അത് വിറ്റു കിട്ടിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു. എട്ടിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലായിരുന്നപ്പോൾ ക്ലാസിലെ എല്ലാ കുട്ടികളുടെയും ചിത്രമെഴുതി അവർക്കുതന്നെ സമ്മാനിച്ചിരുന്നു. PyR Suresh1 2 3പടം -1സുരേഷ് അന്നൂർ ചിത്രരചനയിൽ 2 സുരേഷ് അന്നൂർ വരച്ച ചിത്രങ്ങൾ.3 സുരേഷ് അന്നൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.