'സന്നദ്ധ സേവനം രാഷ്​ട്രീയവത്​കരിക്കരുത്​'

തലശ്ശേരി: കോവിഡ് ഭീഷണിക്കെതിരെ സർക്കാർ നടത്തുന്ന മുൻ കരുതൽ നടപടികൾക്ക് സഹായകമാവുന്ന രീതിയിൽ സേവനമനുഷ്ഠിക്ക ുന്നവരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പരിഗണിക്കണമെന്ന് വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. തലശ്ശേരി നഗരസഭാ പരിധിയിൽ ഭക്ഷണത്തിനും മരുന്നിനും ജനങ്ങൾ പ്രയാസപ്പെടുമ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ടീം വെൽഫെയറിൻെറ സന്നദ്ധ പ്രവർത്തനങ്ങളെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി തടസ്സപ്പെടുത്താൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ തന്നെ ചികിത്സ പോലുള്ള ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്കായി പോകുന്നവരെയടക്കം കൈകാര്യം ചെയ്യുന്ന പൊലീസിൻെറ അമിതാധികാര പ്രവണതയും നിയന്ത്രിക്കണമെന്നും മുനിസിപ്പൽ പ്രസിഡൻറ് പി.എം. അബ്ദുൽനാസർ പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.