മാസ്‌ക് നിർമാണ വസ്തുക്കള്‍ കൈമാറി

കണ്ണൂർ: ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ രാപ്പകല്‍ ജോലിചെയ്യുന്ന പൊലീസ്, ഫയര്‍ഫോഴ്‌സ്, വളൻറിയര്‍മാര്‍ എന്നിവര്‍ക്ക് ആവശ്യമായ മാസ്‌കുകള്‍ നിർമിക്കുന്നതിന് സാധനങ്ങള്‍ കൈമാറി. 12,000 മാസ്‌കുകള്‍ നിർമിക്കുന്നതിനായി അസംസ്‌കൃത വസ്തുക്കള്‍ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഫാ. ജോസഫ് കാവനാടി എ.ഡി എം ഇ.പി. മേഴ്‌സിക്ക് കൈമാറി. രണ്ട് ലെയര്‍ മാസ്‌കുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളാണ് നല്‍കിയത്. കണ്ണൂര്‍ വനിത ജയിലിലെ അന്തേവാസികളാണ് മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കുക. ചടങ്ങില്‍ ഹുസൂര്‍ ശിരസ്തദാര്‍ പി.വി. അശോകന്‍, ബി.ജി. ധനഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.