ഇരിക്കൂർ: കോവിഡ്- 19ൻെറ വ്യാപനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെട്ടിട വാട ക ഒഴിവാക്കി പ്രവാസി മാതൃകയായി. തൻെറ ഉടമസ്ഥതയിലുള്ള വാടക ക്വാർേട്ടഴ്സുകളുടെയും കടമുറികളുടെയും ഒരു മാസത്തെ വാടക വേണ്ടെന്നുവെച്ചാണ് പ്രവാസി വ്യവസായി മാതൃകയായത്. ഏകദേശം ലക്ഷത്തിലധികം രൂപ വേണ്ടെന്നുവെച്ചാണ് ദുരിതകാലം മറികടക്കാനുള്ള ചങ്ങലയിൽ പെരുവളത്ത് പറമ്പിൽ താമസിക്കുന്ന എ.പി. മുഹമ്മദ് കുഞ്ഞിയും കണ്ണിയായത്. പ്രതിസന്ധി കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ് സംസാരിക്കുന്നതിനിടെ വാടക ഒഴിവാക്കുന്നത് സംബന്ധിച്ച് മുന്നോട്ടുവെച്ച നിർദേശം ഒരു മടിയും കൂടാതെ സന്തോഷത്തോടെ മുഹമ്മദ്കുഞ്ഞി അംഗീകരിക്കുകയായിരുന്നു. ലോക്ഡൗൺ അനിശ്ചിതകാലത്തേക്ക് നീളുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടി കച്ചവടം നടത്താനാകാത്ത അവസ്ഥയിലും ക്വാർട്ടേഴ്സിലെ തൊഴിലാളികൾക്ക് ജോലിക്കുപോവാൻ കഴിയാത്തതിനാലും വ്യാപാര സ്ഥാപനങ്ങളുടെയും ക്വാർട്ടേഴ്സുകളുടെയും വാടക, കെട്ടിട ഉടമകൾ ഒഴിവാക്കി സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അനസ്, ബിൽഡിങ് ഓണേഴ്സ് മേഖല പ്രസിഡൻറ് യു.പി. മുസ്തഫ ഹാജി, ജനറൽ സെക്രട്ടറി സി.സി. മായിൻ ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടി. അബ്ദുറഹിമാൻ, ആയിപ്പുഴ യൂനിറ്റ് പ്രസിഡൻറ് കെ.വി മാമു എന്നിവർ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.