ക്വിറ്റ്ടു കെയര്‍ പരിശീലനം

കോഴിക്കോട്: ജില്ല ഭരണകൂടവും ജില്ല മെഡിക്കല്‍ ഓഫിസും ദേശീയ ആരോഗ്യദൗത്യവും നടത്തുന്ന ക്വിറ്റ്ടു കെയർ പരിപാട ിക്ക് തുടക്കം‍. ജില്ലയില്‍ പുകയില, പുകവലി ഉപഭോഗം ഇല്ലായ്മ ചെയ്യാനും ബോധവത്കരണം നടത്താനുമാണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുത്ത അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പരിശീലന പരിപാടി ജില്ല കലക്ടർ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീനിൻെറ നേതൃത്വത്തില്‍ വിമുക്തി ക്ലബിൻെറ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഗവ. ജനറല്‍ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ് അധ്യക്ഷതവഹിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ. നവീന്‍, ഗിരീഷ് എം.കെ, ഏകനാഥന്‍, ഡോ. മിഥുന്‍ എസ്., മുഹമ്മദ് അഫ്സല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.