KC LEAD മെഡിക്കൽ കോളജിൽ മലിനജല സംഭരണി ഒരുങ്ങി

കോഴിക്കോട്: മെഡിക്കൽ കോളജിൻെറയും മായനാടിൻെറയും മലിനജല പ്രശ്നങ്ങൾക്ക് പരിഹാരമായി മലിനജല സംഭരണി. മലബാറിലെ ഏഴ ് എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വീതവും പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയുമടക്കം 95 ലക്ഷം രൂപ ചെലവഴിച്ചാണ് മലിനജല സംഭരണി പൂർത്തീകരിച്ചത്. രണ്ട് എം.എൽ.ഡി സംഭരണ ശേഷിയാണ് സംഭരണിക്കുള്ളത്. മെഡിക്കൽ കോളജ് ഗ്രൗണ്ടിനടുത്തുള്ള പ്ലാൻറിൽ രണ്ട് എം.എൽ.ഡി വെള്ളം സംസ്കരിക്കാൻ സാധിക്കും. സംഭരണി പൂർത്തിയായതോടെ മായനാേട്ടക്ക് വെള്ളം ഒഴുക്കിവിടുന്നത് അവസാനിച്ചു. 23 ദിവസമായി സംഭരണി ട്രയൽ റൺ നടത്തുന്നതിനാൽ ഇത്രയും ദിവസങ്ങളിൽ മായനാട്ടിൽ മലിനജല ശല്യവും ഉണ്ടായിരുന്നില്ല. ഇൗ മാസം അവസാനത്തോടുകൂടി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. മൂന്ന് ഘട്ടമായാണ് മെഡിക്കൽ കോളജിൻെറ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. അതിൽ ആദ്യഘട്ടമായിരുന്നു മായനാേട്ടക്കുള്ള മലിനജലം ഒഴുക്കുന്നത് അവസാനിപ്പിക്കുന്ന നടപടി. രണ്ടാമതായി ഇരിങ്ങാടൻപള്ളി, കോവൂർ ഭാഗത്തേക്ക് ഒഴുക്കുന്ന വെള്ളം സംസ്കരിക്കുന്നതിനായി 14 കോടിയുടെ മൂന്ന് എം.എൽ.ഡിയുടെ സംസ്കരണ പ്ലാൻറ് രൂപവത്കരിക്കുന്നു. രണ്ട് എം.എൽ.ഡിയുടെ പ്ലാൻറ് ഇരിങ്ങാടൻപള്ളിയുടെ ഭാഗത്തും ഒരു എം.എൽ.ഡിയുടെ മറ്റൊരു പ്ലാൻറുമാണ് നിർമിക്കുന്നത്. അതിൻെറ നിർമാണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കും. മൂന്നാം ഘട്ടം ഖരമാലിന്യ സംസ്കരണ പ്ലാൻറ് ആയിരുന്നു. എന്നാൽ ഞെളിയൻ പറമ്പിൽ ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുള്ളതിനാൽ മെഡിക്കൽ കോളജിലെ മാലിന്യങ്ങൾ അവിടേക്ക് മാറ്റാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.