അംഗൻവാടികളിൽ പ്രഭാതഭക്ഷണത്തിന് തുടക്കമായി

ചേളന്നൂർ: കുട്ടികളിൽ ഉണ്ടാവുന്ന വളർച്ച മുരടിപ്പ്, വിളർച്ച, തൂക്കക്കുറവ് എന്നിവ പരിഹരിക്കാൻ കുട്ടികൾക്ക് പ്ര ഭാതഭക്ഷണം നൽകുന്ന പദ്ധതി ഉദ്ഘാടനം െപരുമ്പൊയിൽ അംഗൻവാടിയിൽ വാർഡ് മെംബർ പി.കെ. കവിത നിർവഹിച്ചു. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഇടക്കണ്ടത്തിൽ അംഗൻവാടിയിൽ രജിത പാലക്കലിൻെറ അധ്യക്ഷതയിൽ വി.എം. ഷാനിയും ഇച്ചന്നൂർ അംഗൻവാടിയിൽ അംഗൻവാടി വർക്കർ ശ്രീജ സിയുടെ അധ്യക്ഷതയിൽ വാർഡ് മെംബർ സുജരമേഷ്, മാട്ടുമ്മൽ അംഗൻവാടിയിൽ പ്രമീള സി എന്നിവരും പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് ആദ്യ ദിനം പുട്ടും കടലയുമാണ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.