വെള്ളിമാട്കുന്ന്: ചേവായൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളുടെ സമഗ്ര അക്കാദമിക വികസനം ലക്ഷ്യമിട്ട് മിറാക്ക്ൾ- 2020 പ്രധാനാധ്യാപക സർഗാത്മക ശിൽപശാല സംഘടിപ്പിച്ചു. ജെ.ഡി.ടി ഹൈസ്കൂളിൽ നടന്ന ശിൽപശാല കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി ഉദ്ഘാടനം ചെയ്തു. ചേവായൂർ ഉപജില്ല ഓഫിസർ ഹെലൻ ഹൈസാന്ത് മെൻഡോൺസ് അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഒാഡിനേറ്റർ ബി. മധു മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഓഫിസർ എൻ. മുരളി, യു.ആർ.സി നടക്കാവിലെ ബി.പി.ഒ വി. ഹരീഷ്, ബി.ആർ.സി ചേളന്നൂരിലെ ബി.പി.ഒ പി.ടി. ഷാജി എന്നിവർ സംസാരിച്ചു. ദേശീയ അവാർഡ് ജേതാവ് വിധു പി.നായർ ശിൽപശാലക്ക് നേതൃത്വം നൽകി. ശിൽപശാലയുടെ സമാപനത്തിൽ ഡയറ്റ് സീനിയർ െലക്ചറർ യു.കെ. അബ്ദുന്നാസർ സംസാരിച്ചു. എച്ച്.എം. ഫോറം കൺവീനർ പി.കെ. ഫൈസൽ സ്വാഗതവും ചേവായൂർ ഉപജില്ല അക്കാദമിക് കോഒാഡിനേറ്റർ മിത്തു തിമോത്തി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.