പ്ലാസ്​റ്റിക്​ നിരോധനം: ഇന്ന്​ പ്രത്യേക സ്​ക്വാഡുകൾ

കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം നടപ്പാക്കാനായി നഗരസഭയുടെ മൂന്നു പ്രത്യേക സ്ക്വാഡുകൾ വെള്ളി, ശനി ദിവസങ്ങളിൽ നഗരത്തിൽ പരിശോധന നടത്തും. പാളയം, മൊഫ്യൂസിൽ സ്റ്റാൻഡ് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലാവും പരിശോധന. ചില പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനത്തിൻെറ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ അവ ഒഴിവാക്കി സഞ്ചികൾപോലുള്ളവക്കെതിരെ കർശന നടപടിയെടുക്കാൻ വ്യാഴാഴ്ച കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് വിളിച്ച യോഗത്തിൽ തീരുമാനമായി. ഹൈകോടതി ഉത്തരവിൻെറയും മറ്റും അടിസ്ഥാനത്തിൽ ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ വ്യാഴാഴ്ച പരിശോധനകൾ നടെന്നങ്കിലും പിഴയിടലും മറ്റും ഒഴിവാക്കുകയായിരുന്നു. ആശയക്കുഴപ്പമുള്ളവയിൽ വ്യക്തത വന്നശേഷം നടപ്പാക്കാനും വ്യക്തതയുള്ളവയിൽ പെെട്ടന്ന് നടപടിയെടുക്കാനും വ്യാഴാഴ്ചത്തെ യോഗത്തിൽ തീരുമാനമായി. അനുവാദമില്ലാത്ത പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കുന്നത് കണ്ടാൽ ഉടൻ പിഴയിടാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.