വിദ്യാർഥി ജനത ലീഡേഴ്​സ്​ മീറ്റ്​ നാ​െള തുടങ്ങും

കോഴിക്കോട്: വിദ്യാർഥി ജനത ലീഡേഴ്സ് മീറ്റ് ജനുവരി നാല്, അഞ്ച് തീയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലിന് രാവിലെ പത്തിന് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, കെ.എസ്.യു പ്രസിഡൻറ് കെ.എം. അഭിജിത്ത്, ജനതാദൾ പ്രസിഡൻറ് അഡ്വ. ജോൺ ജോൺ തുടങ്ങിയവർ പെങ്കടുക്കും. ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വൈകീട്ട് മൂന്നിന് നഗരത്തിൽ റാലി നടത്തും. അഞ്ചിന് രാവിലെ സംസ്ഥാന കൗൺസിൽ യോഗവും നടക്കും. പ്രസിഡൻറ് കെ.കെ. സെനിൻ റാഷി, ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ടി. അഫ്സൽ, അഡ്വ. കെ.എം. ഫർഹാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.