കോഴിക്കോട്: പാലക്കാട് അട്ടപ്പാടി വനത്തിൽ മാവോവാദികളെ വെടിവെച്ചുകൊന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. ഇടക്കിടെയുണ്ടാകുന്ന മാവോവാദി ഏറ്റുമുട്ടലുകളിൽ തലയിലേക്കും നെഞ്ചിലേക്കും വെടിയുതിർക്കുന്ന തണ്ടർബോൾട്ടിനെ നിയമവ്യവസ്ഥകൾ പഠിപ്പിച്ചേ തീരൂവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ബിനോയ് വിശ്വം കുറിച്ചു. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് യോജിക്കുന്നില്ല. എന്നാൽ, അതിന് കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ വെടിയുണ്ടകൊണ്ട് പരിഹരിക്കാമെന്ന് കണ്ടുപിടിച്ചത് കോൺഗ്രസും ബി.ജെ.പിയുമാണ്. സി.പി.ഐയും സി.പി.എമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഇടതുപക്ഷ സർക്കാറിൻെറ പൊലീസ് നയത്തിന് കളങ്കംചാർത്തുന്ന കുറേ പേർ കേരള പൊലീസിലുണ്ട്. മുട്ടിനുതാഴെ വെടിെവച്ചുകൂടെന്ന് ഏത് മാന്വൽ ആണ് തണ്ടർബോൾട്ടിനെ പഠിപ്പിച്ചത്. സർക്കാറിൻെറ നയം ഉൾക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിർത്താൻ പിണറായി വിജയൻ നയിക്കുന്ന സർക്കാറിന് കെൽപുണ്ടെന്നും ബിനോയ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.