ആയഞ്ചേരി: ഒരു നിയന്ത്രണവുമില്ലാത്ത സമൂഹ മാധ്യമങ്ങൾ ഇളംതലമുറയെ വഴിതെറ്റിക്കുകയാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ചീക്കിലോട് യു.പി സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പിക്ക് സ്കൂൾ മാനേജർ ഒ.കെ. സാജിത ഉപഹാരം നൽകി. സ്കൂൾ ഡയറി പ്രകാശനം, വിവിധ മത്സരപ്പരീക്ഷ വിജയികൾക്ക് ആദരം, ലൈബ്രറി കിറ്റ് സമർപ്പണം, സ്കോളർഷിപ് വിതരണം, ഐ.ഡി കാർഡ് വിതരണം എന്നീ പരിപാടികൾ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് സുമ തൈക്കണ്ടി, പി.ടി.എ പ്രസിഡൻറ് എം. പ്രദീപൻ, വി.പി. സുധാകരൻ, റീന രാജൻ, രൂപ കേളോത്ത്, ടി.വി. കുഞ്ഞിരാമൻ, എ.ഇ.ഒ കെ. ഹരീന്ദ്രൻ, കെ. അനിഷ, വി.കെ. അബ്ദുറഹ്മാൻ, പി.ടി. നാസർ, കെ. ജിഷ, എ.കെ. രാജീവൻ, കെ.സി. ബാബു, പി.പി. ശബ്ന, ഇ.കെ. മുഹമ്മദ് റബീഹ്, തായന ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.