കുഞ്ഞാലി മരക്കാരുടെ സ്മരണക്കായി മ്യൂസിയം സ്ഥാപിക്കും -കെ. ദാസൻ എം.എൽ.എ

പയ്യോളി: ധീരദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലിമരക്കാരുടെ സ്മരണക്കായി ജന്മസ്ഥലമായ ഇരിങ്ങൽ കോട്ടക്കലിൽ സർക്കാർ മ ്യൂസിയവും നാവിക അക്കാദമിയും സ്ഥാപിക്കുമെന്ന് കെ. ദാസൻ എം.എൽ.എ പറഞ്ഞു. 40 സൻെറ് സ്ഥലമാണ് മ്യൂസിയത്തിന് ആവശ്യമെന്നും സ്ഥലം ലഭ്യമാകുന്ന മുറക്ക് സർക്കാർ അവ സ്ഥാപിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിമരക്കാർ തിക്കോടി മേഖല കുടുംബസംഗമം അങ്ങാടി മദ്റസക്ക് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡൻറ് രമ ചെറുകുറ്റി, എം.കെ. പ്രേമൻ, ടി. ഖാലിദ്, സി.എ. റഹ്മാൻ ഡൽമൺ, പി.പി. കുഞ്ഞമ്മദ്, ഹാഷിം കോയ തങ്ങൾ എന്നിവർ സംസാരിച്ചു. മജീദ് മരയ്ക്കാർ ചരിത്ര പരിചയം നടത്തി. മുതിർന്ന കുടുംബാംഗങ്ങളെ തോപ്പിൽ അമീറലി ആദരിച്ചു. തുടർന്ന് എൻ.പി. കുഞ്ഞാമു മരയ്ക്കാർ, മൊയ്തു വാണിമേൽ, സി.വി. കുഞ്ഞമ്മദ് മേമുണ്ട, മുഹമ്മദ് വാണിമേൽ എന്നിവർ കുടുംബ സംവാദം നടത്തി. ജാബിർ വൈദ്യരകത്ത് സ്വാഗതവും ഒ.ടി. ലത്തീഫ്നന്ദിയും പറഞ്ഞു. കുട്ടികളുടെ ഗാനമേള, മെഹന്തി മത്സരം, നൃത്തനൃത്യങ്ങൾ, മ്യൂസിക്കൽ ചെയർ, ക്വിസ് മത്സരം എന്നിവ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.