കോഴിക്കോട്: നഗരത്തിലെ ഏറ്റവും വലിയ പൊതുവേദിയായിമാറിയ കടപ്പുറെത്ത തുറന്ന സ്േറ്റജിൻെറ നിർമാണം അവസാന ഘട്ടത്തിലേക്ക്. ബീച്ച് നവീകരണത്തിൻെറ ഭാഗമായുള്ള ലൈബ്രറി കെട്ടിടത്തിൻെറ പണി ഏറക്കുറെ പൂർത്തിയായി. വടക്കുഭാഗത്തെ സ്േറ്റജ് പണിയും 90 ശതമാനം തീർന്നു. തെക്ക് ഭാഗം സ്റ്റേജിൻെറ കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ച് ചെത്തിയെടുത്ത വെട്ടുകല്ലുകൾ പടുക്കുന്ന ജോലി പുരോഗമിക്കുന്നു. മിനിസ്റ്റേജും തൊട്ടടുത്ത് മെയിൻ സ്റ്റേജുമാണ് ഉയരുന്നത്. ഡി.എർത്ത് ആർകിടെക്ചറൽ ഗ്രൂപ് രൂപകൽപന ചെയ്ത സ്േറ്റജ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പണിയുന്നത്. രണ്ടിലും രണ്ടുവീതം ഗ്രീൻ റൂം, രണ്ടു വീതം ടോയ്ലറ്റ്, ഇലക്ട്രിക് റൂം എന്നിവ അവസാന മിനുക്ക് പണിയിലാണ്. നടപ്പാതയും ഉടൻ ഒരുങ്ങും. സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നിർമാണച്ചുമതല. വിനോദസഞ്ചാര വകുപ്പിൻെറ കീഴിൽ കഴിഞ്ഞ മാർച്ചിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ബീച്ചിൽ നേരത്തേ നഗരസഭ തുടങ്ങിയ ഹെൽത്ത് ക്ലബ് നിന്നിടത്താണ് ലൈബ്രറി തയാറായത്. തൊട്ടടുത്ത് കമ്യൂണിറ്റി ഹാളും ടോയ്ലറ്റ് കെട്ടിടവും നിർമാണത്തിലാണ്. എ. പ്രദീപ് കുമാർ എം.എൽ.എയുടെ ആസ‌്തി വികസന ഫണ്ടിലെ 2.50 കോടി രൂപ ചെലവിലാണ‌് നിർമാണ പ്രവർത്തനങ്ങൾ. കടപ്പുറത്ത് സമൂഹം, സംസ്‌കാരം, കായികം, യുവത്വം എന്നിങ്ങനെ നാലായി വിഭജിച്ച് നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളിൽ സാംസ്കാരിക മേഖലയിലെ നവീകരണമാണ് പുരോഗമിക്കുന്നത്. നാലുകോടി രൂപ ചെലവിൽ ബീച്ച് ലയൺസ് പാർക്കിനും ഓപൺ സ്റ്റേജിനും ഇടയിലാണ് സാംസ്കാരിക ഇടം ഒരുക്കുക. ൈലറ്റ് ഹൗസും പരിസരവും വൃത്തിയാക്കി പാളപ്പുല്ലുകൾ നട്ടിട്ടുണ്ട്. നേരേത്ത മാലിന്യം കുമിഞ്ഞുകൂടിയ കടപ്പുറമാണ് തിരിച്ചറിയാനാവാത്ത വിധം മുഖം മിനുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.