പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി ഓണാഘോഷം

കൊടിയത്തൂർ: പ്രളയബാധിതർക്ക് കൈത്താങ്ങായി പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. കൊടിയത്തൂർ, ചെറുവാടി പ്രദേശങ്ങളിലെ പ്രളയംബാധിച്ച 100 കുടുംബങ്ങൾക്ക് എൻ.എസ്.എസ്, സ്‌കൗട്ട് സംഘങ്ങളുടെ സഹായത്തോടെയാണ് വിഭവ സമാഹരണവും വിതരണവും നടത്തിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.പി. അബ്ദുൽറഹ്മാൻ കിറ്റ് വിതരണം നടത്തി. പി.ടി.എ പ്രസിഡൻറ് സി.പി. അസീസ് അധ്യക്ഷത വഹിച്ചു. എം.എ. അബ്ദുൽ അസീസ് ആരിഫ് ഊദ് തൈ നട്ടു. സി.ടി. അഹമ്മദ്‌കുട്ടി കുട്ടികൾക്കുള്ള ട്രാഫിക് ബോധവത്കരണം നടത്തി. പ്രിൻസിപ്പൽ പി.കെ. ഖമറുദ്ദീൻ, വൈസ് പ്രസിഡൻറ് കെ.ടി. മൻസൂർ, ഹെഡ്മാസ്റ്റർ സുധീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.