കോഴിക്കോട്: ഒയിസ്ക ഇൻറർനാഷനലിൻെറ 19ാമത് ഗ്ലോബൽ യൂത്ത് ഫോറം ഡിസംബർ 5, 6 തീയതികളിൽ ചെന്നൈയിലെ ഗുരുനാനാക്ക് കോ ളജിൽ നടക്കും. 500ഓളം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 'പ്രകൃതി സംരക്ഷണത്തിനായി നമ്മുടെ പ്രകൃതിവിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ യുവജനങ്ങൾക്കുള്ള പങ്ക്' എന്ന വിഷയത്തിൽ 300 വാക്കിൽ കവിയാതെ ഇംഗ്ലീഷിൽ പ്രബന്ധം തയാറാക്കി, ഡയറക്ടർ, ഒയിസ്ക ഇൻറർനാഷനൽ, യു.കെ.എസ് റോഡ് എന്ന വിലാസത്തിലോ oiscaindia @gmail.com എന്ന മെയിൽ ഐഡിയിലോ സെപ്റ്റംബർ 30നകം ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.