മുക്കം: വർഷങ്ങൾക്കു മുമ്പ് നിർമിച്ച മുക്കം വെൻഡ് പൈപ്പ് പാലത്തിന് സമീപം കരയിടിച്ചിൽ തുടരുന്നതോടെ പാലം ഭീഷണി യിൽ. ഇരുവഴിഞ്ഞിപ്പുഴയുടെയും ചെറുപുഴയുടെയും സംഗമ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴയ വെൻഡ് പൈപ്പ് പാലം പ്രളയത്തിനുശേഷം അപകട നിലയിലാണ്. വെൻഡ് പൈപ്പിൻെറ പ്രധാനം ഭാഗം ഉറപ്പിച്ചിരിക്കുന്ന കരകൾ പൂർണമായും പുഴയിലേക്ക് ഇടിഞ്ഞു. ഇരുപുഴയുടെയും സംഗമ സ്ഥാനമായതിനാൽ ഈ ഭാഗത്ത് ഒഴുക്കും ശക്തമാണ്. ഇത് അപകട സാധ്യതയും വർധിപ്പിക്കുന്നു. മലവെള്ള പാച്ചിലിൽ ഒഴുകിവന്ന മരങ്ങളും മാലിന്യവും വെൽഡ് പൈപ്പ് പാലത്തിനടിയിലെ ദ്വാരങ്ങളിൽ അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കയാണ്. പഴയ അപ്രോച്ച് റോഡിലെ മണ്ണ് ഇരുവഴിഞ്ഞിപുഴ കവർന്നെടുത്തതോടെ കോൺക്രീറ്റ് സ്ലാബുകൾ പൂർണമായും ഇടിഞ്ഞ നിലയിലാണ്. കരയിൽ സ്ഥാപിച്ച കെട്ടുകളും ഭീഷണി നേരിടുന്നുണ്ട്. വെൻഡ്പൈപ്പ് പാലത്തിന് സമീപമാണ് മുക്കം കടവ് പുതിയ കോൺക്രീറ്റ് പാലവും. വെൻഡ് െപെപ്പ് പാലം കുത്തൊഴുക്കിൽ തകർന്നാൽ പുതിയ പാലത്തിൻെറ തൂണുകൾക്കും ഇത് ഭീഷണിയാകും. മാലിന്യം അടിഞ്ഞതിനാൽ വെൻഡ് പൈപ്പ് പാലത്തിൻെറ രണ്ട് വശങ്ങളിലെയും പൈപ്പുകളിലൂടെ മാത്രമാണ് വെള്ളം ഒഴുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.