കൂടരഞ്ഞിയിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര

തിരുവമ്പാടി: ബാലഗോകുലം കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. കൊളപ്പാറക്കുന്ന് സുബ്രഹ്മണ്യ മഠത്തിൽനിന്നു ആരംഭിച്ച ശോഭായാത്ര കൂടരഞ്ഞി ടൗൺ ചുറ്റി ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. നൂറു കണക്കിന് കണ്ണൻമാരും ഗോപികമാരും ഭക്തന്മാരും ശോഭായാത്രയിൽ അണിചേർന്നു. ബാലഗോകുലം ശോഭായാത്ര സ്വാഗതസംഘ കമ്മിറ്റി ഭാരവാഹികളായ പി.കെ. നാരായണൻ, ഷൈലേഷ് നാട്ടിക്കല്ലുമ്മൽ, എം. ജലജാമണി, രമണി ബാലൻ, ഷിജു പനങ്ങാവിൽ, പ്രണീഷ് മുക്കം, ശശി ആഞ്ഞിലിമൂട്ടിൽ, ഗിരീഷ് കുളിപ്പാറ, വിജയൻ മണിയമ്പാറ എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം ശ്രീപോർക്കലി ക്ഷേത്ര രക്ഷാധികാരി സുന്ദരൻ എ. പ്രണവം ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ ജയന്തി സന്ദേശം മണ്ഡലം സെക്രട്ടറി സുധീഷ് അനന്തൻ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.