കണ്ണങ്കര ചിറക്കുഴി ബണ്ട് തകർച്ചാഭീഷണിയിൽ

ചേളന്നൂര്‍: ചേളന്നൂര്‍-തലക്കുളത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചിറക്കുഴി ബണ്ടും റോഡും ഭീഷണിയില്‍. അകലാപ്പുഴയോട് ചേര്‍ന്നുള്ള നാരായണന്‍ചിറയില്‍നിന്നും വെള്ളം ബണ്ടിനു മുകളിലൂടെ നിറഞ്ഞൊഴുകിയതിനെ തുടർന്നാണ് തകർച്ചാഭീഷണി നേരിടുന്നത്. വെള്ളത്തിൻെറ ഒഴുക്കുകാരണം ബണ്ടിനും റോഡിനും ബലക്ഷയം സംഭവിച്ചു. റോഡിലെ മെറ്റലിളകി ഒലിച്ചുപോയിട്ടുണ്ട്. ചിറക്കുഴി ഇറക്കത്തിൽ റോഡിൻെറ ഒരു ഭാഗത്തെ പാര്‍ശ്വഭിത്തി ഇടിഞ്ഞ നിലയിലാണ്. മണ്ണിടിഞ്ഞതോടെ റോഡ് സുരക്ഷിതമല്ലാതായി. ഏതു നിമിഷവും അനുബന്ധഭാഗവും ഇടിയാനുള്ള സാധ്യതയോടെ അപകടാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍തന്നെ ബണ്ട് തകരാന്‍ തുടങ്ങിയിരുന്നു. പ്രശ്‌നം പല പ്രാവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയതാണ്. ബണ്ട് സംരക്ഷിക്കാനുള്ള അടിയന്തര നടപടിയുണ്ടാകണമെന്ന് ചിറക്കുഴി റസിഡൻറ്സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. കിഷോര്‍, പി.എം. ബിജു, എം.പി. കുട്ടപ്പന്‍, പി. ദിലീപ് കുമാര്‍, കെ. രാജന്‍, കെ.ടി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.