ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര

കുന്ദമംഗലം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുന്ദമംഗലത്ത് ചെറുശോഭായാത്രകൾ സംഗമിച്ച് മഹാശോഭായാത്രയായി. ഒഴയാ ടി, വെളൂർ, വരിയട്ട്യാക്ക്, കാരന്തൂർ, പന്തീർപാടം, വലിയടത്തിൽ, ചെത്ത്കടവ്, ചാത്തങ്കാവ്, മുറിയനാൽ, മനത്താനത്ത് തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്ന് നിരവധി നിശ്ചലദൃശ്യങ്ങളുമായെത്തിയ ചെറു ശോഭായാത്രകൾ ഐ.ഐ.എം ഗേറ്റ് പരിസരത്ത് സംഗമിച്ച് മഹാശോഭായാത്രയായി കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. കീപ്പോട്ടിൽ രവീന്ദ്രൻ, രാമചന്ദ്രൻ, കെ. ശ്രീരാജ്, ടി.പി. സുരേഷ്, ടി. ചക്രായുധൻ, വി. വാസു, കെ. സുന്ദരൻ, കെ.പി. വസന്തരാജ്, കെ.പി. ഗണേശൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.