ശിഹാബ് തങ്ങൾ ഇസ്​ലാമിക് സെൻറർ ഉദ്ഘാടനം

ശിഹാബ് തങ്ങൾ ഇസ്ലാമിക് സൻെറർ ഉദ്ഘാടനം ഫറോക്ക്: ഫാറൂഖ് കോളജ് കേന്ദ്രമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഇസ്ലാ മിക് സൻെറർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സൻെറർ പ്രസിഡൻറും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രാർഥന ഹാൾ, റിലീഫ് സെൽ, ഖുർആൻ സ്റ്റഡി സൻെറർ, ലൈബ്രറി, കരിയർ ഗൈഡൻസ്, മേരേജ് കൗൺസലിങ്, മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിച്ച് പരിപാലിക്കുക എന്നിവ ഇസ്ലാമിക് സൻെററിൻെറ ലക്ഷ്യങ്ങളാണ്. ചടങ്ങിൽ പാണക്കാട് ബഷീറലി തങ്ങൾ, എം.സി. മായിൻഹാജി, ഉമ്മർ പാണ്ടികശാല, ഫസൽ തങ്ങൾ കരുവൻതിരുത്തി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, ഉമറുൽ ഫാറൂഖ് ഹുദവി, പ്രഫ. മുഹമ്മദ് കുട്ടശ്ശേരി, അബ്ദുല്ല മൻഹാം, കെ.കെ. ആലിക്കുട്ടി, പി.സി. അഹമ്മദ് കുട്ടി ഹാജി, കെ.കെ. മുഹമ്മദ് കോയ, വി.എം. റസാഖ്, വി.എം. ബഷീർ, കെ.പി. അബ്ദുൽ അസീസ്, എം.കെ. സൈതാലിക്കുട്ടി ഹാജി, ഡോ. വി.എം. മുജീബ്, ഡോ. എ.കെ. റഹീം, ഹിഫ്ളു റഹ്മാൻ പരുത്തിപ്പാറ, എം. ഷുക്കൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.