എലിപ്പനിയെന്ന് സംശയം; ഒളവണ്ണയിൽ പ്രതിരോധ പ്രവർത്തനം ഉർജിതം

പന്തീരാങ്കാവ്: എലിപ്പനി രോഗലക്ഷണങ്ങളോടെ ഒളവണ്ണയിൽ രണ്ടുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുട ർന്ന് ഒളവണ്ണയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഒളവണ്ണ ചെറോട്ട് പാടത്തും രണ്ടാം വാർഡിലുമാണ് രണ്ടുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ചെറോട്ട് പാടത്ത് ബോധവത്കരണ ക്ലാസും ഡോക്സി ഗുളിക വിതരണവും നടത്തി.12 വയസ്സുവരെയുള്ളവർ 100 എം.ജിയും അതിന് മുകളിലുള്ളവർ 200 എം.ജിയുമാണ് ഉപയോഗിക്കേണ്ടത്. ഒരു തവണ മരുന്നിൻെറ കാലാവധി ഒരാഴ്ചയാണ്, മലിനജല സാഹചര്യങ്ങളിൽ തുടരുന്നവർ പ്രതിരോധ മരുന്ന് തുടർന്നും കഴിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ശനിയാഴ്ചകളിൽ ഒളവണ്ണ കമ്യൂണിറ്റി ഹെൽത്ത് സൻെററിൻെറ ബൂത്തുകൾ വഴിയും ഗ്രാമ പഞ്ചായത്തിലും മരുന്ന് വിതരണം ചെയ്യുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മoത്തിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ. അജയകുമാർ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആലി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.