ഓമശ്ശേരി: സ്വകാര്യ . ഓമശ്ശേരി അമ്പലത്തിങ്ങൽ പുവൻപാറ മലയിൽ സുബൈറിനാണ് (38) ശനിയാഴ്ച കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ മർദനത്തിൽ സാരമായി പരിക്കേറ്റത്. താൻ ഓടിക്കുന്ന റോളക്സ് ബസിനു കല്ലുത്താൻ കടവ് ഭാഗത്തുവെച്ച് ബൈക്ക് യാത്രക്കാരനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. യാത്രികരുടെ പരാതിയിൽ തന്നെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയതോടെ എ.എസ്.ഐ, മഫ്ടിയിലുള്ള പൊലീസ് എന്നിവരിൽനിന്ന് ക്രൂര മർദനം ഏറ്റതായും സുബൈർ പറഞ്ഞു. കടുത്ത ശരീരവേദനയും മൂത്രതടസ്സവുമുണ്ടായതിെന തുടർന്ന് പിറ്റേന്ന് മുക്കം സി.എച്ച്.സിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സതേടിയാതായും സുബൈർ പറഞ്ഞു. തോളെല്ലിനും ചുമലിനും സാരമായ ക്ഷതമേറ്റിട്ടുണ്ട്. എന്നാൽ, പൊലീസ് സംഭവം നിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. സുബൈർ സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. സി.പി.എം മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.